തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മാവനെ മരുമകന്‍ തല്ലിക്കൊന്നു. കുടപ്പനക്കുന്ന് സ്വദേശി സുധാകരനെയാണ് മരുമകന്‍ രാജേഷ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. നിരവധി കേസുകളിൽ പ്രതികൂടിയായ രാജേഷിനെ പോലീസ് പിടികൂടി. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്.
സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തുന്ന രാജേഷ് അമ്മാവനെ മർദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയിലും രാജേഷ് മദ്യപിച്ചെത്തി അമ്മാവനെ ക്രൂരമായി മർദിച്ചുവെന്ന് പോലീസിന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.
SUMMARY: Uncle beaten to death by son-in-law; accused arrested