തായ്‌ലാന്റ്: കാട്ടാളൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് പരുക്ക്. തായ്‌ലാന്റിലെ ചിത്രീകരണത്തിനിടയില്‍ ആയിരുന്നു സംഭവം. ആനയ്ക്കൊപ്പമുള്ള ആക്ഷൻ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരുക്കേറ്റത്. തായ്ലാന്റില്‍ വച്ചായിരുന്നു സംഭവം. ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ് ആന്റണിയിപ്പോള്‍.
പരുക്കിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂള്‍ മാറ്റിവച്ചു. ഓങ് ബാക്ക് സീരീസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകള്‍ക്ക് സംഘട്ടനം ഒരുക്കിയ ലോക പ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തില്‍ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങള്‍ തായ്‌ലൻ്റില്‍ ഒരുക്കുന്നത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ “പോങ്” എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.
SUMMARY: Actor Antony Varghese injured in clash with elephant during filming of ‘Kattaalan’