റാഞ്ചി: ജാര്‍ഖണ്ഡില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷനിടെ സിആർപിഎഫ് ജവാന് വീരമൃത്യു. ഐഇഡി സ്ഫോടനത്തില്‍ പരുക്കേറ്റ ജവാനാണ് മരിച്ചത്. പശ്ചിമ സിംഗ്ഭും ജില്ലയിലെ ജറൈകേല പോലീസ് സ്റ്റേഷൻ പരിധിയില്‍ നക്സല്‍ അക്രമ ബാധിത പ്രദേശത്താണ് വെള്ളിയാഴ്ച അർധസൈനിക വിഭാഗം ഓപ്പറേഷൻ നടത്തിയത്.
ഐഇഡി പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലാണ് ഹെഡ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര ലാസ്കർ (45) പരുക്കേറ്റത്. റൂർക്കേലയിലെ ഒരു ആശുപത്രിയിലേക്ക് ഉടൻ തന്നെ ലാസേകറിനെ എത്തിച്ചെങ്കിലും ശനിയാഴ്ച മരിക്കുകയായിരുന്നു. ലാസ്കർ അസം സ്വദേശിയും സിആർപിഎഫിന്‍റെ 60-ാം ബറ്റാലിയനില്‍ അംഗവുമായിരുന്നു.
SUMMARY: CRPF jawan martyred in Jharkhand