ബെംഗളൂരു: മൈസൂരുവില്‍ പത്ത് വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പോലീസ് കീഴ്പ്പെടുത്തിയത്് ഓടിച്ച് വെടിവെച്ചിട്ട്. ദസറ എക്‌സിബിഷന്‍ ഗ്രൗണ്ടിന് സമീപമുള്ള ഇന്ദിരാനഗറിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന മെസുരു താലൂക്കിലെ സിദ്ധലിംഗപുരയില്‍ താമസിക്കുന്ന കാര്‍ത്തികിനെയാണ് (31) പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ദസറ സമയത്ത് ബലൂണുകളും പാവകളും വില്‍ക്കാന്‍ മൈസൂരുവിലെത്തിയിരുന്നു കുടുംബം. ബുധനാഴ്ചത്തെ വ്യാപാരത്തിന് ശേഷം കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പുലര്‍ച്ചെ നാല് മണിയോടെ മഴ കാരണം മാതാപിതാക്കള്‍ ഉണര്‍ന്നപ്പോള്‍ കാണാതായതായി. തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ റോഡരികില്‍ കുടുംബം താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ അകലെയാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അക്രമത്തില്‍ കുട്ടിയുടെ തലയ്ക്കും കവിളിലും കഴുത്തിനും കൈമുട്ടിനും പരിക്കേറ്റതായും കേസ് അന്വേഷിക്കുന്ന നസര്‍ബാദ് പോലീസ് അറിയിച്ചു. പിടിയിലായ പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. മാണ്ഡ്യയില്‍ നടന്ന ഒരു ബലാത്സംഗ ശ്രമ കേസില്‍ മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അടുത്തിടെയാണ് ജയില്‍ മോചിതനായത്. ദസറ സമയത്ത് ഈ പ്രദേശത്ത് പതിവായി ഇയാള്‍ മദ്യപിച്ച് എത്തിയിരുന്നതായി പോലീസ് പറഞ്ഞു.
SUMMARY: The accused was subdued and shot; the ten-year-old girl was brutally tortured to death