കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി. ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് വിദ്യാര്‍ത്ഥി ബലാത്സംഗത്തിനിരയായത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാന്‍ വേണ്ടി ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി.
ഈ സമയത്താണ് ബലമായി പിടിച്ചുകൊണ്ടുപോയി ക്യാംപസിനുള്ളില്‍വെച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി ചികിത്സയിലാണ്. സംഭവത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണ നടക്കുകയാണെന്നും പശ്ചിമബംഗാള്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കിടയിലും എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കിടയിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
SUMMARY: MBBS student raped in hospital in Bengal