Sunday, October 12, 2025
26.7 C
Bengaluru

മഴക്കെടുതി; ധനസഹായം ആവശ്യപ്പെട്ട് കര്‍ണാടകം കേന്ദ്രത്തിന് കത്തെഴുതും

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയില്‍ കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങളില്‍ ധനസഹായം ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതും. മഴയില്‍ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ വിളകളാണ് നശിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. വെള്ളപ്പൊക്കബാധിത ജില്ലകള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് ഫണ്ട് തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

വിളകള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തിക്കഴിഞ്ഞാല്‍, ഫണ്ടിനായി കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിക്കാനാണ് നീക്കം. സെപ്റ്റംബര്‍ മാസം മുഴുവന്‍ നിര്‍ത്താതെ പെയ്ത മഴയും മഹാരാഷ്ട്രയിലെ ജലസംഭരണികളില്‍ നിന്ന് വെള്ളം തുറന്നുവിട്ടതും കാരണം ഭീമ നദീതട ജില്ലകളിലെ കലബുറഗി, യാദ്ഗിര്‍, ബിദര്‍, വിജയപുര ജില്ലകളില്‍ 7.24 ലക്ഷം ഹെക്ടറിലെ വിളകളാണ് നശിച്ചത്.

നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനായി സംയുക്ത സര്‍വേ നടത്തിയെങ്കിലും സെപ്റ്റംബര്‍ അവസാനത്തോടെ തുടര്‍ച്ചയായി മഴ പെയ്തതിനാല്‍ സര്‍ക്കാര്‍ മറ്റൊരു സര്‍വേക്ക് ഉത്തരവിട്ടു.12.54 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ വിളകള്‍ക്ക് നാശനഷ്ടമുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കണക്കാക്കുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഒക്ടോബര്‍ മൂന്നാം വാരത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ആവശ്യപ്പെട്ട് ഒരു കത്ത് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് അയയ്ക്കും.
SUMMARY: Rainstorm; Karnataka to write to Centre seeking financial assistance

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് പ്രതിക്കൂട്ടിൽ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണമോഷണ കേസില്‍ അന്വേഷണം ദേവസ്വം ബോർഡ് അംഗങ്ങളിലേക്കും. കട്ടിളയിലെ...

കോതമംഗലത്തെ 23 വയസുകാരിയുടെ ആത്മഹത്യ; ‘ലവ് ജിഹാദ്’ അല്ലെന്ന് പോലീസ് കുറ്റപത്രം

കൊച്ചി: കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം...

അട്ടക്കുളങ്ങര വനിത സെന്‍ട്രല്‍ ജയില്‍ പുരുഷ സ്പെഷ്യല്‍ ജയിലാകുന്നു; വനിതാ തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയില്‍ മാറ്റുന്നു. പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്കാണ് മാറ്റുന്നത്....

ഓപ്പറേഷൻ നുംഖോര്‍; കസ്റ്റംസിന് അപേക്ഷ നല്‍കാൻ ദുല്‍ഖര്‍ സല്‍മാൻ

കൊച്ചി: ഓപ്പറേഷൻ നുംഖോറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖർ സല്‍മാൻ ഉടൻ...

ആളിലാത്ത വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, പകുതി കാമുകിക്ക് നല്‍കി; യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ആളിലാത്ത വീട്ടില്‍ നിന്നും 47 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച്...

Topics

ദീപാവലി യാത്രത്തിരക്ക്; ബെംഗളൂരു-ചെന്നൈ റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍

ചെന്നൈ : ദീപാവലിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യല്‍...

വിദേശത്തുനിന്ന് ലഹരി കടത്ത്: രണ്ട് മലയാളികൾ അറസ്റ്റില്‍ 

ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച  സംഭവത്തിൽ മലയാളികളായ രണ്ടുപേർ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം; വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍...

ടിജെഎസ് ജോര്‍ജിന് വിട; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ബെംഗളൂരുവില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അ​ന്ത​രി​ച്ച മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ  ടിജെഎസ് ജോര്‍ജിന് വിടനല്‍കി സംസ്ഥാനം....

ബെംഗളൂരുവില്‍ 2 ഡബിൾ ഡെക്കർ മേൽപാലങ്ങൾ കൂടി

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തില്‍ 2 ഡബിൾ ഡെക്കർ...

Related News

Popular Categories

You cannot copy content of this page