കാലിഫോര്‍ണിയ: ഗോഡ്ഫാദറിലെ കേ ആഡംസിനെ അവിസ്മരണീയമാക്കിയ പ്രതിഭയും ഓസ്‌കര്‍ ജേതാവുമായ ഡയാന്‍ കീറ്റണ്‍ (79) അന്തരിച്ചു. കാലിഫോര്‍ണിയയില്‍വെച്ചായിരുന്നു മരണമെന്ന് കുടുംബവക്താവ് പറഞ്ഞു. സ്വകാര്യതമാനിച്ച് മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടില്ല. 1977-ല്‍ പുറത്തിറങ്ങിയ ‘ആനിഹാള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്.
1972ല്‍ അല്‍ പാച്ചിനോയ്ക്കൊപ്പം ‘ഗോഡ്ഫാദര്‍’ എന്ന ചിത്രത്തില്‍ കേ ആഡംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതായിരുന്നു അവരുടെ കരിയറിലെ വലിയ വഴിത്തിരിവ്. ഈ വേഷം അവരെ താരപദവിയിലേക്ക് ഉയര്‍ത്തി. ചിത്രത്തിന്റെ രണ്ട് തുടര്‍ഭാഗങ്ങളിലും അവര്‍ അതേ കഥാപാത്രത്തെ അവതരിപ്പിച്ചു.
അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍, ‘ദി ഫസ്റ്റ് വൈവ്‌സ് ക്ലബ്’, ‘സംതിംഗ്‌സ് ഗോട്ട ഗിവ്’, ‘ബുക്ക് ക്ലബ്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ കീറ്റണ്‍ സമ്മാനിച്ചു. ഹോളിവുഡിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഭിനേത്രികളില്‍ ഒരാളാള്‍കൂടിയാണ് കീറ്റണ്‍.
SUMMARY: Oscar-winning actress Diane Keaton dies