ബെംഗളൂരു: നെലമംഗല കേരള സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ വടംവലിമത്സരം ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നടക്കും. ബെംഗളൂരു കൂടാതെ ചെന്നൈയിൽനിന്നും കേരളത്തിലെ വിവിധയിടങ്ങളിൽനിന്നുമുള്ള ടീമുകൾ മത്സരത്തില്‍ പങ്കെടുക്കും.
ഇരുപതോളം ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്വാമി സിദ്ധലിംഗ പങ്കെടുക്കും. മത്സരത്തിൽ ഒന്നാംസ്ഥാനംനേടുന്ന ടീമിന് 50,000 രൂപയും രണ്ടാംസ്ഥാനം നേടുന്ന ടീമിന് 30,000 രൂപയും സമ്മാനമായി നൽകുമെന്ന് കൺവീനർ ഉതുപ്പ് ജോർജ് അറിയിച്ചു.
SUMMARY: Nelamangala Kerala Samajam Tug of War Competition Today