ബെംഗളൂരു: പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. വിജയപുര ജില്ലയിലെ രാംപൂർ ഗ്രാമത്തിലാണ് സംഭവം. കുപ്രസിദ്ധ ഗുണ്ട അക്ലക്ക് പട്ടേല്‍ എന്ന യൂനുസ് (35) ആണ് വെടിയേറ്റുമരിച്ചത്. കവർച്ചക്കേസിൽ പിടികൂടുന്നതിനിടെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച യൂനുസിനുനേരേ പോലീസ് ഇൻസ്പെക്ടർ പ്രദീപ് തലക്കേരി വെടിവെക്കുകയായിരുന്നു. പരുക്കേറ്റുവീണ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകശ്രമം അടക്കം 12 കേസുകളിൽ യൂനുസ് പ്രതിയായിരുന്നു യൂനുസ്. കഴിഞ്ഞദിവസം കത്തികാട്ടി ഭീഷണിപ്പെടുത്തി ഒരാളിൽനിന്ന് 25,000 രൂപ കവർന്നിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത ഗാന്ധി ചൗക്ക് പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. രണ്ട് കോൺസ്റ്റബിൾമാരെയും ഇൻസ്പെക്ടറെയും ആക്രമിച്ച് യൂനുസ് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ജീവരക്ഷാർഥം ഇൻസ്പെക്ടർ ഇയാളുടെ കാലിന് നേരെ നിറയൊഴിക്കുകയായിരുന്നു. അമിതമായ രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.
SUMMARY: Gang leader shot dead by police