തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 200 രൂപ വർധിപ്പിച്ച് 1800 രൂപയാക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവില്‍ 1600 രൂപയാണ് പെൻഷൻ. വൈകാതെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകള്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് ഇടതു സർക്കാരിന്‍റെ നിർണായകമായ നീക്കം.
എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം ഘട്ടംഘട്ടമായി ഉയർത്തുമെന്നായിരുന്നുവെങ്കിലും, സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തെ കുടിശ്ശിക കൊടുത്തുതീർക്കുന്നതിനൊപ്പം ഈ വർധനവ് നടപ്പാക്കാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. പ്രകടനപത്രികയിലെ ലക്ഷ്യം 2500 രൂപയാണെന്നിരിക്കെ, സർക്കാരിന്റെ അവസാന വർഷത്തില്‍ ഈ വർധനവ് നടപ്പിലാക്കുന്നത് ശ്രദ്ധേയമാവുകയാണ്.
SUMMARY: Government to increase welfare pension; will increase it to Rs. 1800