ബെംഗളൂരു: ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ‘ഓല’ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളിനും സീനിയര്‍ എക്‌സിക്യൂട്ടീവ് സുബ്രത് കുമാര്‍ ദാസിനുമെതിരെ ബെംഗളൂരു പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരനായ കെ. അരവിന്ദ് (38) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ജോലിസ്ഥലത്തുള്ള നിരന്തരമായ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് 28 പേജുള്ള ആത്മഹത്യ കുറിപ്പില്‍ അരവിന്ദ് വിവരിച്ചു.
അരവിന്ദിന്റെ സഹോദരന്‍ അശ്വിന്‍ കണ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അരവിന്ദിന്റെ മരണശേഷം 17.46 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടുകളും പരാതിക്കാരന്‍ ആരോപിച്ചിട്ടുണ്ട്. അരവിന്ദിന്റെ ശമ്പളവും ഇന്റന്‍സീവ് ജോലിയും കമ്പനി തടഞ്ഞുവെച്ചുവെന്നാണ്
അശ്വിന്‍ കണ്ണന്റെ പരാതിയില്‍ പറയുന്നത്.
എന്നാല്‍, അരവിന്ദ് തന്റെ ജോലിയെക്കുറിച്ചോ ഏതെങ്കിലും തരത്തിലുള്ള പീഡനത്തെക്കുറിച്ചോ ഒരു പരാതിയോ പരാതിയും ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന്’ ഓല’ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
SUMMARY: Employee commits suicide; Case filed against two people including Ola CEO