ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം വാര്‍ഷിക പൊതുയോഗം നടത്തി. ഇന്ദിരനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റജി കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍ വാര്‍ഷിക കണക്ക് അവതരിപ്പിച്ചു.
കേരളസമാജത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എം ഹനീഫ്, ജനറല്‍ സെക്രട്ടറിയായി റജികുമാര്‍, ട്രഷറര്‍ ജോര്‍ജ് തോമസ്, വൈസ് പ്രസിഡന്റ് പി കെ സുധീഷ്, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ ഒ കെ, അസിസ്റ്റന്റ് സെക്രട്ടറി ഓര്‍ഗനൈസേഷന്‍ വിനു, അസിസ്റ്റന്റ് സെക്രട്ടറി കള്‍ച്ചറല്‍ മുരളിധരന്‍ വി എന്നിവരെയും 10 സോണ്‍ ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, 20 അംഗ നിര്‍വാഹക സമിതി അംഗങ്ങളേയും തിരഞ്ഞടുത്തു.
SUMMARY: Bangalore Kerala Samajam office bearers