സാമ്പത്തിക പരിമിതി; ഗ്രേറ്റര്‍ മൈസൂരു പദ്ധതി നടപ്പിലാക്കില്ല

ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് ‘ഗ്രേറ്റര്‍ മൈസൂരു സിറ്റി കോര്‍പ്പറേഷന്‍’ (ബൃഹത് മൈസൂരു മഹാനഗര പാലികെ) രൂപീകരിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. സാമ്പത്തിക ബാധ്യതയാകുമെന്ന കണക്കു കൂട്ടലിനെ തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണം. പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന ധനകാര്യ വകുപ്പ് സാമ്പത്തിക പരിമിതികള്‍ ചൂണ്ടിക്കാട്ടി. ഇതാണ് പദ്ധതി ഉപേക്ഷിച്ചത്.

പദ്ധതിക്കായി മൈസൂരു ജില്ലാ ഭരണകൂടം സാധ്യതാ പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ചുറ്റുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ മൈസൂരുവിന്റെ ജനസംഖ്യ 6.80 ലക്ഷമായി ഉയരുമായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

നിലവില്‍ നഗരപരിധിക്ക് പുറത്തുള്ള ചാമുണ്ഡേശ്വരി മണ്ഡലത്തിലെ പുതുതായി വികസിപ്പിച്ച ലേഔട്ടുകളും നിര്‍ദ്ദിഷ്ട ഗ്രേറ്റര്‍ മൈസൂരു സിറ്റി കോര്‍പ്പറേഷന്റെ അധികാരപരിധിയില്‍ കൊണ്ടുവരുമായിരുന്നു. ഇതോടെ നഗര വികസനത്തിന് കൂടുതല്‍ ഫണ്ടും അനുവദിക്കപ്പെടും. ഇതായിരുന്നു പദ്ധതികൊണ്ട് ലക്ഷ്യമിട്ടത്.

മൈസൂരുവിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും ഔട്ടര്‍ റിംഗ് റോഡിന് അപ്പുറത്തുള്ള റെസിഡന്‍ഷ്യല്‍ ഏരിയകളുടെ വികാസവും ലക്ഷ്യം കണ്ടായിരുന്നു പദ്ധതിക്ക് രൂപം നല്‍കിയത്. ചാമുണ്ഡേശ്വരി നിയോജകമണ്ഡലത്തില്‍ മാത്രം മുഡ വികസിപ്പിച്ചതും അംഗീകരിച്ചതുമായ ഏകദേശം 900 ലേഔട്ടുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.

നിലവില്‍, ഈ പ്രദേശങ്ങള്‍ പരിപാലിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ടൗണ്‍ പഞ്ചായത്തുകള്‍ക്കാണ്. എന്നാല്‍, നിലവില്‍ ഇവിടെ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക വരുമാനമില്ല. ഗ്രേറ്റര്‍ മൈസൂരു പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇവിടെയുള്ള വികസനത്തിനടക്കം കൂടുതല്‍ ഫണ്ടും ലഭിക്കുമായരുന്നു.
SUMMARY: Financial constraints; Greater Mysore project will not be implemented

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ചാലക്കുടി: തൃശൂര്‍ ചാലക്കുടിയില്‍ ഇരുപത്തിരണ്ടുകാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്...

നെടുമ്പാശ്ശേരിയില്‍ മിനികൂപ്പര്‍ ഇടിച്ച്‌ 3 പേര്‍ മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച്‌ മൂന്ന് പേർ...

24 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവില്‍ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കര്‍ശന വ്യവസ്ഥകളോടെ

ഡല്‍ഹി: ഡല്‍ഹി പ്രതിഷേധത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകൻ അഭിജീത്...

അധ്യായം 55 📖 സിനിമാ ലോകം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1989...

ആശുപത്രിയില്‍ എത്തി എസ്‌എഫ്‌ഐ നേതാക്കളെ മര്‍ദ്ദിച്ചു; രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി എസ്‌എഫ്‌ഐ നേതാക്കളെ ലൈംഗികാതിക്രമക്കേസ് പ്രതി...

റിയാദിൽ വീണ്ടും ഹൂതി ആക്രമണം; 12 മരണം, നിരവധി പേർക്ക് പരുക്ക്, പലരുടേയും നില ഗുരുതരം

റിയാദ്: റിയാദ് കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ആക്രമണം നടത്തി...

ഇരട്ട ചക്രവാതച്ചുഴി; ബുധനാഴ്ച വരെ ശക്തമായ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

മൈസൂരു ദസറയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷത്തിന് ഞായറാഴ്ച രാവിലെ 11.50 നും...

Related Articles

Popular Categories