ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ പരിപാടികൾ നടത്താൻ മുൻകൂർ അനുമതി നിർബന്ധമാക്കുന്നതിന് കർണാടക സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. പുനചേതന സേവാ സമതസേ എന്ന സംഘടനയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ധാർവാഡ് ബെഞ്ച് സ്റ്റേചെയ്തത്. പത്തുപേരിൽക്കൂടുതൽ പങ്കെടുക്കുന്ന പരിപാടികൾക്ക് സർക്കാർ അനുമതി വേണമെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. ഈ നിബന്ധന ഭരണഘടനാവിരുദ്ധമാണെന്ന് ഹർജി സമർപ്പിച്ച സംഘടനയുടെ അഭിഭാഷകൻ ആരോപിച്ചു. ഒരു പാർക്കിൽ പത്തിൽ കൂടുതൽ പേർ ഒന്നിച്ചിരിക്കുന്നതുപോലും വിലക്കുന്നതാണ് ഉത്തരവെന്നും ചൂണ്ടിക്കാട്ടി.
എതിര്‍ വാദം സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് ജനറൽ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് അടുത്തമാസം 17-ന് വീണ്ടും പരിഗണിക്കാൻ മാറ്റിയ ജസ്റ്റിസ് എം. നാഗപ്രസന്ന ഉത്തരവ് നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
SUMMARY: Temporary stay on order requiring prior permission to hold events in public places
SUMMARY: Temporary stay on order requiring prior permission to hold events in public places














