പ്രണയബന്ധം എതിർത്തതിന് മകളും സുഹൃത്തുക്കളും ചേർന്ന് അമ്മയെ കൊലപ്പെടുത്തി; സംഭവം ബെംഗളൂരു ഉത്തരഹള്ളിയില്‍

ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ മാരാമ ടെമ്പിൾ റോഡിന് സമീപം ആറാം മെയിൻ റോഡിൽ താമസക്കാരിയായ നേത്രാവതി (34) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയും 4 ആൺ സുഹൃത്തുക്കളും ചേർന്നാണ് നേത്രാവതിയെ കൊലപ്പെടുത്തിയത്. നേത്രാവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നേത്രാവതിയുടെ സഹോദരി പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

ഭർത്താവുമായി വേർപിരിഞ്ഞ നേത്രാവതി മകൾക്കൊപ്പമാണ് താമസിക്കുന്നത്. നേത്രാവതിയുടെ മകൾ ബന്ധുവിന്റെ മകന്റെ സുഹൃത്തായ 17കാരനുമായി പ്രണയത്തിലായിരുന്നു. കാമുകനും സുഹൃത്തുക്കളും പലപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഇതറിഞ്ഞ നേത്രാവതി മകളുടെ കാമുകനെ വഴക്കുപറയുകയും ഇനി വീട്ടിൽ വരരുതെന്ന് പറയുകയും ചെയ്തു.

പെൺകുട്ടി ഇത് അവഗണിച്ച് ഇക്കഴിഞ്ഞ 24ന് കാമുകനെയും സുഹൃത്തുക്കളെയും വീട്ടിലേയ്ക്ക് ക്ഷണിച്ചു. അമ്മ മദ്യപിച്ച് നേരത്തെ ഉറങ്ങുമെന്നും ആ സമയത്ത് എത്തിയാൽ മതിയെന്നുമാണ് സുഹൃത്തുക്കളോട് പറഞ്ഞത്. ഇതു പ്രകാരം പിറ്റേ ദിവസം രാത്രി 9 മണിയോടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി. എന്നാൽ ഈ സമയം ഉണർന്ന നേത്രാവതി ഇവരെ കാണുകയും മകളുടെ കാമുകനെ ശകാരിച്ച്, പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നേത്രാവതിയെ മകളുടെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തുണി ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. നേത്രാവതിയുടെ മൃതദേഹം മുറിയിലെ ഫാനിൽ കെട്ടിത്തൂക്കിയ ശേഷം പെൺകുട്ടി കാമുകനൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു.

മകൾ കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ ദുഃഖത്തിൽ നേത്രാവതി ആത്മഹത്യ ചെയ്തെന്നായിരുന്നു ബന്ധുക്കൾ കരുതിയത്. എന്നാൽ പെൺകുട്ടി തന്റെ മുത്തശ്ശിയുടെ വീട്ടിലുണ്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു. തുടര്‍ന്ന് വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കൊലപാതക വിവരം പറഞ്ഞത്. പിന്നാലെ ഇവർ പോലീസിനെ  വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയില്‍ ഉള്ള പ്രതികളെല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. ഇതില്‍ ഒരു ഏഴാംക്ലാസുകാരനും ഉണ്ടെന്ന്  പോലീസ് പറഞ്ഞു.
SUMMARY: Daughter and friends kill mother for opposing romantic relationship; incident in Bengaluru’s Uttarahalli

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാലത്തിന്റെ സ്പന്ദനമറിഞ്ഞ എം. ടി. സിനിമകൾ കാലാതീതം: ശാന്തകുമാർ എലപ്പുള്ളി

ബെംഗളൂരു: ചലച്ചിത്രശാഖയെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ശക്തമായ സാന്നിധ്യമായി...

ഏഷ്യൻ ഗെയിംസ് ആര്‍ച്ചറിയില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണം; ഫൈനലില്‍ ചൈനയെ തകര്‍ത്ത് വനിതാ ടീം

നഗോയ: ഏഷ്യൻ ഗെയിംസ് ആർച്ചറി കോമ്പൗണ്ട് വനിതാ ടീം ഇനത്തില്‍ ചൈനയെ...

തടാകക്കരയിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ അഗര തടാകത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ ബാഗിനുള്ളിൽ നവജാത...

6 മാസത്തോളം വീഡിയോ കണ്ട ശേഷം ആസൂത്രണം; യൂട്യൂബറുടെ വീട്ടില്‍ മോഷണം നടത്തിയ 4 പേര്‍ അറസ്റ്റിൽ; 98 പവൻ കണ്ടെത്തി

ചെന്നൈ: സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118...

ഗാന്ധിജയന്തി അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഗാന്ധിജയന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഒക്ടോബർ ഒന്നിന് ബെംഗളൂരുവില്‍ നിന്ന്...

ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കൊച്ചി പനയപ്പിള്ളി...

ബെംഗളൂരുവിൽ ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി.) രജിസ്ട്രേഷൻ വർധിക്കുന്നതായി കർണാടക ഗതാഗതവകുപ്പിന്റെ...

വിജയനഗര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം 

ബെംഗളൂരു: വിജയനഗര്‍ ജില്ലയിലെ തോരണഗല്ലു ജെ എസ് ഡബ്ല്യു ടൗൺഷിപ്പ് കേന്ദ്രീകരിച്ച്...

Related Articles

Popular Categories