ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. കരാര്‍ കമ്പനി ഉടമ രണ്ടു ലക്ഷം രൂപ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പറഞ്ഞ് കുടുംബം രംഗത്തെത്തിയിരുന്നു. അധികൃതരുടെ അനാസ്ഥയിലാണ് കുടുംബത്തിൻ്റെ തീരുമാനമെന്ന് സുഹൃത്ത് ജോമോൻ അറിയിച്ചു. നഷ്ടപരപരിഹാരം ഉറപ്പാക്കും വരെ മൃതദേഹം ഏറ്റുവാങ്ങില്ല എന്നും ഇവർ പറഞ്ഞിരുന്നു.
SUMMARY: Aroor accident: Government announces compensation for the family of deceased driver Rajesh













