ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ എൻഎഐ കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ അനന്തനാഗ്, പുല്‍വാമ, കുല്‍ഗാം എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഒരാള്‍ സർക്കാർ ജീവനക്കാരനാണെന്നാണ് അന്വേഷണ സംഘം വ‍്യക്തമാക്കുന്നത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീൻ സയീദിന് ജയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ അനന്തരവന്‍റെ ഭാര‍്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുള്ളതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ജയ്‌ഷ് വനിതാ സംഘത്തിനു വേണ്ടി ഷഹീൻ പ്രവർത്തിച്ചിരുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
SUMMARY: Delhi blast: 10 people in NIA custody













