ബെംഗളൂരു: ഏഷ്യയിലെ ഏറ്റവുംവലിയ സാങ്കേതിക വിദ്യാസംഗമമായ ബെംഗളൂരു ടെക് സമ്മിറ്റിന് (ബിടിഎസ്-25) ബെംഗളൂരുവില്‍ തുടക്കമായി. തുമകൂരു മാധവാരയിലെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മിറ്റ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.
വിവരസാങ്കേതിക മേഖലയിൽ കർണാടകയിലെ രാജ്യത്തെ ഡീപ്പ് ടെക്ക് തലസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം എന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു. ഐടി സ്പേസ് സ്റ്റാർട്ടപ്പ് മേഖലകളിലെ പുതിയ നയപ്രഖ്യാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. ബഹിരാകാശ സാങ്കേതികവിദ്യാ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുകയാണ് സ്പേസ് നയത്തിലൂടെ ലക്ഷ്യമിടുന്നതെന്നും. പുതിയ 25,000 പുതിയ സംരംഭങ്ങളാണ് സ്റ്റാർട്ടപ്പ് നയത്തിന്റെ ലക്ഷ്യം. അഞ്ചുവർഷത്തിൽ ഇതിനുള്ള എല്ലാസൗകര്യങ്ങളും ഒരുക്കുമെന്നും രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ 47 ശതമാനവും ബെംഗളൂരുവിലാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ, വ്യവസായ മന്ത്രി എം.ബി. പാട്ടീൽ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
60 രാജ്യങ്ങളിൽ നിന്നുള്ള സംരംഭകർ പങ്കെടുക്കുന്ന പ്രദർശനത്തിൽ സ്റ്റാർട്ടപ്പ് ഗവേഷണം, നിർമ്മിത ബുദ്ധി, ഇലക്ട്രോ സെമികോൺ, ബയോടെക്, ഹെൽത്ത് ടെക്, ഗ്രീൻ സ്പേസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച സമാപിക്കും.
SUMMARY: Bengaluru Tech Summit has started













