Tuesday, November 25, 2025
19.1 C
Bengaluru

ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് തട്ടിപ്പ്; മലയാളി സ്വര്‍ണ വ്യാപാരിയിൽനിന്ന് മൂന്നുകോടിയുടെ സ്വർണം കവർന്നു

ബെംഗളൂരു : ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് സ്വര്‍ണ വ്യാപാരിയിൽനിന്ന് 3.2 കോടി രൂപയുടെ സ്വർണം കവർന്നു. കർണാടകത്തിലെ ഹുബ്ബള്ളിയിലാണ് സംഭവം. മലയാളിയായ സുധീന്‍ ആണ് തട്ടിപ്പിന് ഇരയായത്. ജൂവലറികളിൽനിന്നുള്ള ഓർഡർ പ്രകാരം സ്വർണാഭരണങ്ങൾ എത്തിച്ചുനൽകിവന്ന സുധീനെ അഞ്ചംഗസംഘമാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി കവർച്ചനടത്തിയത്.

സ്വർണാഭരണങ്ങൾ ഓർഡർ എടുത്ത് എത്തിച്ചുനൽകുന്നതിനിടെ സുധീനും സഹായി വിവേകും ഹുബ്ബള്ളിയിലെ ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് വ്യാജ തിരിച്ചറിയിൽ കാർഡ് കാണിച്ച് ഇവരെ തട്ടിക്കൊണ്ടുപോയത്. അനധികൃത സ്വർണ വ്യാപാരത്തിനെതിരെ പരാതി ലഭിച്ചെന്ന് ആരോപിച്ച് ചോദ്യംചെയ്യാനെന്ന വ്യാജേനയാണ് ഇരുവരെയും വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത്. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന 2.942 കിലോ ഗ്രാം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. രണ്ടുലക്ഷം രൂപയും തട്ടിയെടുത്തു.

വിവേകിനെ സംഘം കിട്ടൂരിലും സുദീനെ എംകെ ഹുബ്ബള്ളിയിലും ഇറക്കിവിട്ടു. ഹുബ്ബള്ളി സബർബൻ പോലീസ് രജിസ്റ്റർചെയ്ത കേസ് അന്വേഷണത്തിനായി സിറ്റി ക്രൈം ബ്യൂറോയ്ക്ക് കൈമാറി. ഇരുവരെയും നേരിട്ട് അറിയുന്നവരാകാം കവർച്ചയ്ക്കു പിന്നിലെന്ന് ഹുബ്ബള്ളി പോലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
SUMMARY: ED officials claim fraud; Gold worth Rs 3 crore stolen from Malayali gold merchant

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയിലും കേരള വിപണിയിലും വില...

പുള്ളിപ്പുലിയെ പിടികൂടി

ബെംഗളൂരു: ഗ്രാമത്തിലിറങ്ങിയ പുള്ളിപ്പുലിയെ പിടികൂടി. ഗുണ്ടൽപേട്ട് താലൂക്കിലെ തഗലൂരു ഗ്രാമത്തിലാണ്...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഡൽഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ,...

ഇസ്ലാഹി സെന്റര്‍ സംയുക്ത മദ്രസ ഫെസ്റ്റ് സമാപിച്ചു

ബെംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്ററിൻ്റെ നേതൃത്വത്തിൽ ശിവാജിനഗർ, ഒകാലിപുരം, ഇലക്ട്രോണിക് സിറ്റി...

ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

മലപ്പുറം: പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജൻ കൊല്ലപ്പെട്ടു. അമീർ ആണ്...

Topics

ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...

കോളേജ് വിദ്യാർഥിനിയെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്ക് സമീപം തമ്മേനഹള്ളിയില്‍ കോളേജ് വിദ്യാർഥിനിയെ വാടക മുറിയിൽ...

ബെംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാര്‍ഥികള്‍ക്ക്  കണ്ണീരോടെ വിട

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ...

ബൈക്കപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനി മരിച്ചു. കൂടാളി കൊളോളം കാരക്കണ്ടി...

ഗതാഗതനിയമലംഘന കേസുകളിൽ പിഴ കുടിശ്ശികയ്ക്ക് ഇളവ്

ബെംഗളൂരു : ഗതാഗത നിയമലംഘന കേസുകളിൽ കുടിശ്ശികയുള്ള പിഴ അടയ്ക്കുന്നവർക്ക് 50...

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി 25ന് തിരുപട്ടൂർ വഴി തിരിച്ചുവിടും

ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി...

Related News

Popular Categories

You cannot copy content of this page