ബെംഗളൂരു: ബിദർ കന്നള്ളിക്ക് സമീപം രണ്ട് മോട്ടോർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും മൂന്ന് പേർക്ക് പരു ക്കേൽക്കുകയും ചെയ്തു.ബൈനകനഹള്ളി സ്വദേശി മല്ലി കാർജുൻ (35), മകൾ മഹാല ക്ഷ്മി (5), പവൻ (28) എന്നിവരാണു മരിച്ചത്. മല്ലികാർജുൻ്റെ ഒപ്പം ബൈക്കിൽ ഉണ്ടായിരുന്ന ഭാര്യയ്ക്കും ഭാര്യാമാതാവിനും പരുക്കേറ്റു. ഇവരെ ബീദറിലെ ബ്രിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ജനവാദ പോലീസ് കേസെടുത്തു.
SUMMARY: 3 people died in a bike collision














