ബെംഗളൂരു: ബാംഗ്ലൂർ ഇസ്ലാഹി സെന്ററിൻ്റെ നേതൃത്വത്തിൽ ശിവാജിനഗർ, ഒകാലിപുരം, ഇലക്ട്രോണിക് സിറ്റി മദ്രസകളുടെ സംയുക്തമായി സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ് സമാപിച്ചു. ഇസ്ലാമിക് സോങ്, സ്പീച്ച്, സ്റ്റോറി ടെല്ലിംഗ്, സ്കിറ്റ്, ആക്ഷൻ സോങ്, സംഭാഷണം എന്നി ഇനങ്ങളില്‍ വിദ്യാർഥികൾ പരിപാടികള്‍ അവതരിപ്പിച്ചു.
ഇസ്ലാഹി സെന്റർ പ്രസിഡന്റ് ബഷീർ കെ.വി. ഉദ്ഘാടനം ചെയ്തു. മദ്രസ കൺവീനർ ജമീഷ് അധ്യക്ഷത വഹിച്ചു. സൽമാൻ, നിസാം കെ. നസീർ, അബ്ദുൽ റഹ്മാൻ കുട്ടി, തഫസ്സുൽ ഫിറോസ് സ്വലാഹി, നിസാർ സ്വലാഹി എന്നിവര്‍ സംസാരിച്ചു.














