ബെംഗളൂരു: ഗ്രാമത്തിലിറങ്ങിയ പുള്ളിപ്പുലിയെ പിടികൂടി. ഗുണ്ടൽപേട്ട് താലൂക്കിലെ തഗലൂരു ഗ്രാമത്തിലാണ് വനംവകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ച് പിടികൂടിയത്. അഞ്ച് വയസ്സുള്ള പെൺപുലിയെയാണ് ഞായറാഴ്ച രാത്രി പിടികൂടിയത്.
നിരവധി ആടുകളെയടക്കം കൊന്ന് തിന്ന പുലി പ്രദേശത്ത് വിളനാശവും വരുത്തിയിരുന്നു. തുടർന്ന് നാട്ടുകാർ വനം വകുപ്പിന് പരാതി നൽകി. ഗ്രാമത്തിലെ നാഗരാജുവിന്റെ കൃഷിയിടത്തിൽ കൂടൊരുക്കിയാണ് പുലിയെ കെണിയിൽ വീഴ്ത്തിയത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശിവകുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പുലിയെ പരിശോധിച്ചു. തുടർന്ന് മൊയൂരു വനമേഖലയിലേക്ക് പുലിയെ തുറന്നുവിട്ടു.
SUMMARY: Leopard captured














