ബെംഗളുരു: നമ്മ മെട്രോയുടെ യെലോ ലൈനിൽ (ആർ വി റോഡ് മുതല്‍ ബൊമ്മസന്ദ്ര വരെയുള്ള പാത) തിങ്കളാഴ്ചകളിൽ രാവിലെ 5.05 നും 5.35 നും സർവീസ് നടത്തുമെന്ന് ബിഎംആർസിഎല്‍(ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ)അറിയിച്ചു. ആർവി റോഡിൽ നിന്നും ബൊമ്മസന്ദ്രയിൽ നിന്നും ഇരുഭാഗത്തേക്കും ഈ സമയം ട്രെയിനുണ്ടാകും. മറ്റു ദിവസങ്ങളിൽ പതിവു പോലെ രാവിലെ 6നും ഞായറാഴ്ചകളിൽ 7നുമാകും ആദ്യ സർവീസ്.തിങ്കളാഴ്ചകളിൽ രാവിലെ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്നതിനാലാണ് നേരത്തേ സർവീസ് ആരംഭിക്കുന്നത്.
നമ്മ മെട്രോ യെലോ ലൈൻ: തിങ്കളാഴ്‌ചകളിൽ രാവിലെ 5.05 ന് സർവീസ് ആരംഭിക്കും
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














