പിടികൂടാനുള്ള ശ്രമത്തിനിടെ അക്രമം; ചിക്കമഗളൂരുവില്‍ പുള്ളിപുലി വെടിയേറ്റ് ചത്തു

ബെംഗളൂരു: ചിക്കമഗളൂരുവില്‍ ആറു വയസുകാരിയെ കൊന്ന പുള്ളിപുലിയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെ തുടര്‍ന്ന് നടത്തിയ വെടിവെപ്പില്‍ പുള്ളി പുലി ചത്തു. തരിക്കരെ താലൂക്കിലെ ബൈരപുരയിലാണ് സംഭവം. എട്ട് വയസ്സുള്ള ആൺ പുള്ളിപ്പുലിയാണ് ചത്തത്. ‘പിടികൂടുന്നതിനിടെ പുള്ളിപ്പുലി പെട്ടെന്ന് ജീവനക്കാർക്ക് നേരെ ചാടി, സ്വയം രക്ഷിക്കാൻ വെടിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു’-വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വെടിയേറ്റ പുലി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തരിക്കരെ മുണ്ട്രെയ്ക്ക് സമീപം സാൻവി (6) എന്ന പെണ്‍കുട്ടിയെ നവംബർ 20 ന് പുള്ളിപ്പുലി കൊന്നതിനെത്തുടർന്ന് വനം വകുപ്പ് പുള്ളിപ്പുലിയെ പിടികൂടാനുള്ള ഓപ്പറേഷൻ ആരംഭിച്ചിരുന്നു. പുള്ളിപുലിയെ പിടിക്കാൻ വകുപ്പ് പലയിടങ്ങളിലും കൂടുകൾ സ്ഥാപിച്ചിരുന്നു. ഇതിനിടയില്‍ നവംബർ 23 ന് നന്ദി ഗ്രാമത്തിലെ താമസക്കാരനായ രാജശേഖരപ്പ എന്ന ആളെയും നവംബർ 28 ന് ബൈരപുരയ്ക്ക് സമീപം 10 വയസ്സുള്ള ഹരീഷ് എന്ന ആണ്‍കുട്ടിയെയും പുള്ളിപ്പുലി ആക്രമിച്ചു. വനം മന്ത്രി ഈശ്വർ ബി. ഖന്ദ്രെ അടുത്തിടെ താലൂക്ക് സന്ദർശിക്കുകയും പുള്ളിപ്പുലിയെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ ഓപ്പറേഷൻ ആരംഭിച്ചത്.
SUMMARY: Violence during capture attempt; leopard shot dead in Chikkamagaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗോൾഡൻ ചാരിയറ്റിന്റെ 2026–27 സീസണിന് തുടക്കം; ആദ്യ യാത്രയിൽ 75 യാത്രക്കാർ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ആഡംബര വിനോദസഞ്ചാര ട്രെയിനായ ഗോൾഡൻ ചാരിയറ്റിന്റെ 2026–27...

കാവേരി ജലവിതരണം: തമിഴ്നാട്ടിലേക്ക് 15 ദിവസത്തേക്ക് പ്രതിദിനം 3,000 ക്യുസെക്‌സ് വെള്ളം വിട്ടുനൽകാൻ കർണാടകക്ക് നിർദേശം

ബെംഗളൂരു: കാവേരി നദിയിൽനിന്ന് തമിഴ്നാട്ടിലേക്ക് ഒക്ടോബർ 24 മുതൽ നവംബർ 6...

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് മരുന്ന് മാറി നൽകിയ ഫാർമസിസ്റ്റിന് സസ്പെൻഷൻ

തിരുവനന്തപുരം: അണ്ടൂർക്കോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന്...

ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; നവംബർ 5ന് മുമ്പ് കൈയിൽ കിട്ടും

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണംചെയ്യും....

കനത്ത മഴ; മൂന്ന്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ...

ഗോൾഡൻ ചാരിയറ്റിന്റെ 2026–27 സീസണിന് തുടക്കം; ആദ്യ യാത്രയിൽ 75 യാത്രക്കാർ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ആഡംബര വിനോദസഞ്ചാര ട്രെയിനായ ഗോൾഡൻ ചാരിയറ്റിന്റെ 2026–27...

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് മരുന്ന് മാറി നൽകിയ ഫാർമസിസ്റ്റിന് സസ്പെൻഷൻ

തിരുവനന്തപുരം: അണ്ടൂർക്കോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച യുവാവിന് മരുന്ന്...

ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; നവംബർ 5ന് മുമ്പ് കൈയിൽ കിട്ടും

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണംചെയ്യും....

കനത്ത മഴ; മൂന്ന്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ...

മകളെ ആക്രമിക്കുന്നത് തടഞ്ഞു; ആലപ്പുഴയിൽ മരുമകന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ: മരുമകൻ ഭാര്യാമാതാവിനെ കുത്തിക്കൊന്നു. നൂറനാട് ഇടക്കുന്നം നെല്ലു വിളയിൽ ജയകുമാരി...

നാരായണീയ ജ്ഞാനയജ്ഞം നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു സത്സംഗിന്റെ ആഭിമുഖ്യത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ 7 ദിവസത്തെ...

Related Articles

Popular Categories