ബെംഗളൂരു: കർണാടക ഗവർണറുടെ ആസ്ഥാനമായ രാജ്ഭവന്റെ പേര് ലോക്ഭവൻ എന്നാക്കി ഗവർണർ താവര്‍ചന്ദ് ഗെലോട്ട് വിജ്ഞാപനം ഇറക്കി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്. രാജ്ഭവനുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളെല്ലാം ഇനി ലോക് ഭവൻ കർണാടക എന്ന പേരിലായിരിക്കും. കേരളം, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ പേരുമാറ്റം നടപ്പില്‍വരുത്തിയിരുന്നു.
SUMMARY: Karnataka Raj Bhavan to be renamed Lok Bhavan from now on














