Thursday, December 4, 2025
25.8 C
Bengaluru

കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍; എട്ടു പേര്‍ അറസ്റ്റില്‍

കാസറഗോഡ്: കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി തടസപ്പെടുത്തി സംഘർഷം സൃഷ്ടിച്ചതിന് എട്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം. ചെമ്മനാടിനു സമീപം ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ പരുക്കേറ്റ ആളിനെ ജനറല്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചിരുന്നു.

ഇയാള്‍ക്കൊപ്പമെത്തിയ ആളുകളും ഇവരെ പിന്തുടർന്നെത്തിയ മറുവിഭാഗവും തമ്മിലാണ് ആശുപത്രിയില്‍വച്ച്‌ സംഘർഷമുണ്ടായത്. ഇതില്‍ ഒരു വിഭാഗം ചെമ്മനാട് നിന്നും മറുവിഭാഗം കീഴൂരില്‍ നിന്നുമുള്ള സംഘങ്ങളാണെന്ന് പോലീസ് പറഞ്ഞു. ജനറല്‍ ആശുപത്രിയിലെ ഡോ.മുഹമ്മദ് നിസാറിന്റെ പരാതിയില്‍ തളങ്കര ബാങ്കോട്ടെ പി.ടി.ഷബീർ അലി (28), കൊമ്ബനടുക്കത്തെ പി.ജഗദീഷ് കുമാർ (34), സി.കെ.അജീഷ് (27), കീഴൂരിലെ അഹമ്മദ് ഷാനവാസ് (35), കീഴൂർ കടപ്പുറം സ്വദേശികളായ എം.കുഞ്ഞഹമ്മദ് (34), എം.അബ്ദുള്‍ ഷഹീർ (31), മുഹമ്മദ് അഫ്നാസ് (19), സയിദ് അഫ്രീദ് (27) എന്നിവർക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.

രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. ആഴ്ചകള്‍ക്കു മുമ്പ് സംഘർഷത്തില്‍ പരുക്കേറ്റയാള്‍ക്ക് അത്യാഹിതവിഭാഗത്തില്‍ ചികിത്സ നല്‍കുന്നതിനിടയില്‍ പിന്തുടർന്നെത്തിയ സംഘം വീണ്ടും ആക്രമിച്ചിരുന്നു.

പരുക്കേറ്റ ആളിനെ വനിതാ ഡോക്ടറുടെ ദേഹത്തേക്ക് ചവിട്ടിവീഴ്ത്തിയതിനെ തുടർന്ന് ഡോക്ടർക്കും പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ സർക്കാർ ഡോക്ടർമാർ പ്രതിഷേധം നടത്തിയിരുന്നു.

SUMMARY: Gang clash at Kasaragod General Hospital; Eight arrested

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍...

ശബരിമല സ്വര്‍ണ മോഷണക്കേസ്: എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണ മോഷണക്കേസില്‍ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ...

തായ്‌ലൻഡില്‍ നിന്ന് കോടികള്‍ വിലവരുന്ന പക്ഷികളുമായി ദമ്പതികള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍

കൊച്ചി: തായ്‌ലൻഡില്‍ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ...

രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

പാലക്കാട്‌: രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍. ഡ്രൈവര്‍ ജോസിനെയാണ് എസ്‌ഐടി...

Topics

ഹെബ്ബാൾ- വിമാനത്താവളപാത സിഗ്നൽരഹിതമാകുന്നു; സദഹള്ളിയിൽ ആറുവരി അണ്ടർപാസ് നിർമ്മാണം അടുത്ത മാസം ആരംഭിക്കും

ബെംഗളൂരു: ഹെബ്ബാൾ- വിമാനത്താവളപാത സിഗ്നൽരഹിതമാകുന്നു. ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലേക്ക് ഹെബ്ബാളില്‍ നിന്നും സിഗ്നൽ...

ക്രിസ്മസ്-പുതുവത്സര തിരക്ക്; സ്പെഷ്യല്‍ സർവീസുകള്‍ ഏര്‍പ്പെടുത്തി കേരള ആർടിസി 

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് അന്തർ സംസ്ഥാന റൂട്ടുകളിൽ സ്പെഷ്യല്‍...

ബെംഗളൂരു-കലബുറഗി വന്ദേഭാരതിന് പ്രശാന്തിനിലയത്തില്‍ സ്റ്റോപ്പ് അനുവദിച്ചു

ബെംഗളൂരു: കലബുറഗി-എസ്എംവിടി ബെംഗളൂരു-കലബുറഗി വന്ദേഭാരത് എക്‌സ്‌പ്രസ് (22231-22232) പുട്ടപർത്തി സത്യസായി പ്രശാന്തിനിലയം...

28.75 കോടിയുടെ മയക്കുമരുന്നുമായി ബെംഗളൂരുവില്‍ വിദേശ പൗരന്മാർ പിടിയിൽ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ ക്രൈം ബ്രാഞ്ച് നാർക്കോട്ടിക്...

ബെംഗളൂരു വിമാനത്താവളത്തില്‍ അറൈവല്‍ പിക്-അപ് ഏരിയയില്‍ വാഹനങ്ങള്‍ക്ക് പ്രവേശന ഫീസ് ഈടാക്കും

ബെംഗളൂരു: ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറൈവല്‍ പിക്-അപ് ഏരിയയില്‍ എട്ട്...

മുൻ ചിക്പേട്ട് എംഎൽഎയും കോൺഗ്രസ് നേതാവുമായ ആർ വി ദേവരാജ് അന്തരിച്ചു

ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ ചിക്പേട്ട് എംഎൽഎയുമായ ആർ വി ദേവരാജ്...

ബിഫാം വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാസൻ സ്വദേശിനിയും...

കന്നഡ നടൻ എം.എസ്. ഉമേഷ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ നടൻ എം.എസ്. ഉമേഷ് (80) അന്തരിച്ചു. ബെംഗളൂരുവിലെ...

Related News

Popular Categories

You cannot copy content of this page