ബെംഗളൂരു:കർണാടക മഹർഷി വാല്മീകി ഷെഡ്യൂൾഡ് ഡിവലപ്‌മെന്റ് കോർപ്പറേഷനിലെ 187 കോടി രൂപ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ബി. നാഗേന്ദ്രയുടെ എട്ടുകോടി രൂപയുടെ സ്വത്തുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. ഒരു കെട്ടിടവും നാല് പാര്‍പ്പിട-വാണിജ്യ സ്ഥലങ്ങളുമാണ് കണ്ടുകെട്ടിയത്. ഇതേ കേസിൽ മുൻപ് നാഗേന്ദ്രയുടെ പിഎ അടക്കം നാലു പ്രതികളുടെ അഞ്ചുകോടി രൂപ വിലമതിക്കുന്ന സ്വത്ത് ഇ.ഡി.നേരത്തെ കണ്ടുകെട്ടിയിരുന്നു.
കോർപ്പറേഷന്റെ 89.63 കോടി രൂപയുടെ ഫണ്ട് വകമാറ്റിയെന്നാണ് കേസ്. കോർപ്പറേഷൻ അക്കൗണ്ട് സൂപ്രണ്ട് പി ചന്ദ്രശേഖരന്‍ കഴിഞ്ഞവർഷം മെയില്‍ ജീവനൊടുക്കിയതിനെ തുടര്‍ന്നാണ് ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തിൽ കേസെടുത്തതോടെ നാഗേന്ദ്രയ്ക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരുകയായിരുന്നു. ഈ കേസിന്റെ അടിസ്ഥാനത്തിൽ ഇ.ഡി. കള്ളപ്പണം വെളുപ്പിക്കലിനും കേസെടുക്കുകയായിരുന്നു.
SUMMARY: Corruption worth Rs 187 crore; ED seizes assets worth Rs 8 crore of former minister Nagendra














