കൊച്ചി: ഓടുന്ന ബസിൽ നിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവനാണ് മരിച്ചത്. എറണാകുളം ചെല്ലാനത്ത് ഇന്നലെ രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. ബസ് ഡ്രൈവർക്കെതിരെ കണ്ണമാലി പോലീസ് കേസെടുത്തിട്ടുണ്ട്.
ഇതിനിടെ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കുട്ടി ഓടുന്ന ബസ്സില്‍ നിന്നു തെറിച്ചുവീണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പവന്‍ ബസില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് ബസിനുള്ളിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. കുട്ടിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയപ്പോള്‍ ചാടിയതാവാമെന്നാണ് കരുതുന്നത്. എന്നാല്‍ ബസ്സ്‌നിര്‍ത്താന്‍ കുട്ടി ആവശ്യപ്പെടുന്നതിന്റെ സൂചനയൊന്നും ദൃശ്യങ്ങളില്‍ കാണുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ബസില്‍ നിന്ന് ചാടിയ കുട്ടി തലയുടെ പിന്‍ഭാഗം ഇടിച്ചുവീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഓട്ടോമേറ്റഡ് ഡോര്‍ ആയിരുന്നു ബസിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് അടക്കാതെയായിരുന്നു ബസ് യാത്ര തുടര്‍ന്നത്. ഇതിനിടെയാണ് കുട്ടി ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് ചാടിയത്. അശ്രദ്ധമായി വാതില്‍ തുറന്നിട്ട് വാഹനം ഓടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ കണ്ണമാലി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
SUMMARY: A 16-year-old boy died tragically after falling from a moving bus onto the road.
തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര‍്യം തടഞ്ഞെന്ന് ആരോപിച്ച് തൃശൂർ കുന്നംകുളം…
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…
കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…
കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…