ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് വീണ് പതിനാറുകാരന് ദാരുണാന്ത്യം

കൊച്ചി: ഓടുന്ന ബസിൽ നിന്ന് വീണ് പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവനാണ് മരിച്ചത്. എറണാകുളം ചെല്ലാനത്ത് ഇന്നലെ രാത്രി ഏഴ് മണിക്കായിരുന്നു സംഭവം. ബസ് ഡ്രൈവർക്കെതിരെ കണ്ണമാലി പോലീസ് കേസെടുത്തിട്ടുണ്ട്.

ഇതിനിടെ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കുട്ടി ഓടുന്ന ബസ്സില്‍ നിന്നു തെറിച്ചുവീണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പവന്‍ ബസില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് ബസിനുള്ളിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. കുട്ടിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയപ്പോള്‍ ചാടിയതാവാമെന്നാണ് കരുതുന്നത്. എന്നാല്‍ ബസ്സ്‌നിര്‍ത്താന്‍ കുട്ടി ആവശ്യപ്പെടുന്നതിന്റെ സൂചനയൊന്നും ദൃശ്യങ്ങളില്‍ കാണുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ബസില്‍ നിന്ന് ചാടിയ കുട്ടി തലയുടെ പിന്‍ഭാഗം ഇടിച്ചുവീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഓട്ടോമേറ്റഡ് ഡോര്‍ ആയിരുന്നു ബസിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് അടക്കാതെയായിരുന്നു ബസ് യാത്ര തുടര്‍ന്നത്. ഇതിനിടെയാണ് കുട്ടി ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് ചാടിയത്. അശ്രദ്ധമായി വാതില്‍ തുറന്നിട്ട് വാഹനം ഓടിച്ചതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ കണ്ണമാലി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

SUMMARY: A 16-year-old boy died tragically after falling from a moving bus onto the road.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം....

സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് സിഐഎസ്എഫ് ജവാൻ, 4 പേർ കൊല്ലപ്പെട്ടു; സംഭവം ജമ്മു കശ്മീരിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സി.ഐ.എസ്.എഫ്. ജവാൻ സഹപ്രവർത്തകർക്ക് നേരെ...

മൈസൂരു ശ്രീ മുത്തപ്പൻ ട്രസ്റ്റ് ഭാരവാഹികള്‍  

ബെംഗളൂരു: മൈസൂരു ശ്രീ മുത്തപ്പൻ ട്രസ്റ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം...

ബെംഗളൂരുവിൽ 10.96 കോടിയുടെ എം.ഡി.എം.എ പിടികൂടി; മലയാളി അടക്കം ആറു പേര്‍ അറസ്റ്റില്‍

ബെംഗളൂരു: നഗരത്തിലെ ഗിരിനഗർ, ഹെബ്ബാൾ, വിദ്യാരണ്യപുര മേഖലകളിൽ പോലീസ് നടത്തിയ മൂന്ന്...

ഡൊംലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: ഡൊംലൂർ മലയാളി അസോസിയേഷന്‍ (ഡിഎംഎ) ഓണാഘോഷം വിവിധ കലാപരിപാടികളോടെ ഇന്ദിരാനഗർ...

ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാക്കാം; ഏകീകൃത കളർ കോഡിൽ പുനഃപരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍...

കോഴഞ്ചേരിയിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; യുവാവ് പിടിയിൽ; പ്രണയനൈരാശ്യമെന്ന് സംശയം

കോഴഞ്ചേരി: മാരാമൺ ചെട്ടിമുക്കിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കഴുത്തിൽ കുത്തേറ്റ...

ഏഷ്യൻ ഗെയിംസ്; വനിതാ റിലേയില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം. കിരണ്‍ പഹല്‍,...

Related Articles

Popular Categories