ബെംഗളൂരു: വയനാട്ടില്‍ നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കേരള ആര്‍ടിസി ബസിനുനേരെ കുടകില്‍ ആക്രമണം. തോക്കുമായി കാറില്‍ വന്നയാളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഗോണിക്കൊപ്പയ്ക്കു സമീപം പൊന്നമ്പേട്ടില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ബസ് കാറില്‍ തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം.
കാറിലെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ ബസിനെ മറികടന്നുവന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കാറില്‍നിന്ന് തോക്കെടുത്ത് ബസിനുനേരെ നീട്ടി. വെടിയുതിര്‍ക്കുമെന്ന് ഭീഷണിമുഴക്കി. ഭയന്ന യാത്രക്കാരും ബസ് ജീവനക്കാരും ബസില്‍നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല.
അക്രമി കാര്‍ റോഡില്‍ തന്നെ ഏറെ നേരം നിര്‍ത്തിയിട്ടത് ഗതാഗതക്കുരുക്കുണ്ടായി. മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഇടപെട്ട് പ്രശ്‌നം പറഞ്ഞു തീര്‍ത്തെങ്കിലും ബസ് വീണ്ടും യാത്ര തുടര്‍ന്നതോടെ ഇയാള്‍ പിന്നാലെയെത്തി ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നു. കാറിനകത്തുനിന്നും ഇരുമ്പുവടിയെടുത്ത് ബസിനുനേരെ എറിയുകയും ചെയ്തു. ഇതോടെ ജീവനക്കാര്‍ ബസ് നിര്‍ത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പോലീസെത്തിയപ്പോഴേക്കും അക്രമി കാറുമായി മുങ്ങി. ബസ് ജീവനക്കാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
സംഭവത്തില്‍ പൊന്നമ്പേട് പോലീസ് കേസെടുത്തു. കര്‍ണാടക രജിസ്ട്രേഷന്‍ കാറിലാണ് ഇയാള്‍ എത്തിയത്. അക്രമിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. യാത്രക്കാരെ പിന്നാലെ വന്ന മറ്റു ബസുകളില്‍ ബെംഗളൂരുവിലേക്കു കയറ്റിവിട്ടു.
ഇതേ പാതയില്‍ കേരള ആര്‍ടിസി ബസുകള്‍ക്കും മറ്റു യാത്രാ വാഹനങ്ങള്‍ക്കും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്.
SUMMARY: A car passenger attacked a Kerala RTC bus at gunpoint in Kodagu
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…