ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ റോബർട്ട് വാധ്ര. ഹരിയാനയിലെ ശിഖാപൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് വാധ്ര ഹാജരായത്. ഏപ്രിൽ 8ന് ഇ.ഡി ആദ്യ സമൻസ് അയച്ചിരുന്നെങ്കിലും വാധ്ര ഹാജരായിരുന്നില്ല. ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി രണ്ടാമതും നോട്ടിസ് നൽകുകയായിരുന്നു. കേസില്‍ റോബർട്ട് വാധ്രയെ 11 തവണയാണ് ഇതിനോടകം ഇഡി ചോദ്യം ചെയ്തത്.
വാധ്രയുടെ കമ്പനിയായ ‘സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി’ ശിഖാപുരിൽ വാങ്ങിയ ഭൂമി വൻ വിലയ്ക്ക് മറിച്ചുവിറ്റെന്നും ഇതുവഴി കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നുമാണ് കേസ്. 2008ലാണ് 3.5 ഏക്കർ ഭൂമി വാധ്രയുടെ കമ്പനി 7.5 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നത്. പിന്നീട് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഭീമന്മാരായ ഡിഎൽഎഫിന് 58 കോടി രൂപയ്ക്ക് ഇതേ ഭൂമി വിൽക്കുകയായിരുന്നു. കോൺഗ്രസ് സംസ്ഥാനം ഭരിക്കുമ്പോഴായിരുന്നു ഈ ഇടപാട്. ഇതിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. അതേസമയം കേസ് രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നാണ് റോബർട്ട് വാധ്രയുടെ പ്രതികരണം.
<BR>
TAGS : ROBERT VADRA | ENFORCEMENT DIRECTORATE
SUMMARY : A case of money laundering; Robert Vadra appeared for questioning before ED
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…