Categories: KERALATOP NEWS

സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു

കൊച്ചി: ഹോട്ടലിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ഇന്നലെ പോലീസ് മേധാവിക്ക് ഇ-മെയിലായാണ് യുവനടി പരാതി നൽകിയത്. 2016ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.മ്യൂസിയം പോലിസ് എടുത്ത കേസ് ഇന്നു തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഈ കേസ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം ആയിരിക്കും അന്വേഷിക്കുക.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സിദ്ദിഖ് ലൈംഗികാതിക്രമം നടത്തിയെന്ന വിവരം നടി വെളിപ്പെടുത്തിയത്.  2016ൽ ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ചർച്ചക്ക് വിളിച്ചു. അന്ന് 21 വയസ്സുള്ള തന്നോട് മോളേ എന്ന് വിളിച്ചാണ് സമീപിച്ചത്. അവിടെ പോയപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത് -നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ലൈംഗികാരോപണത്തിന് പിന്നാലെ സിദ്ദിഖിന് ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടിവന്നു.

അതിനിടെ നടിക്കെതിരെ ആരോപണവുമായി സിദ്ദിഖ് രംഗത്തെത്തിയിരുന്നു. വ്യത്യസ്ത സമയത്ത് വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നതെന്നായിരുന്നു സിദ്ദിഖിന്റെ വാദം. തനിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പാണ് സിദ്ദിഖ് മോശമായി പെരുമാറിയത് എന്നായിരുന്നു നടിയുടെ ആരോപണം. എന്നാല്‍ ചൈനയിലെ പഠനം പാതിവഴിയിലാക്കി മടങ്ങിയ പെണ്‍കുട്ടിയെ താന്‍ കാണുമ്പോള്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട് എന്നാണ് സിദ്ദിഖിന്റെ പരാതിയില്‍ പറയുന്നുണ്ട്.

നടിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് വരുത്താനുള്ള ശ്രമവും സിദ്ദിഖ് നടത്തുന്നുണ്ട്. ചൈനയില്‍ മെഡിസിന് പഠിക്കുമ്പോള്‍ സഹപാഠിയുടെ നഗ്‌നചിത്രമെടുത്തുവെന്ന ആരോപണം ഒരു ഫാഷന്‍ കോഡിനേറ്റര്‍ വഴി കേട്ടിട്ടുണ്ട് എന്നാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ അദ്ദേഹം പറയുന്നത്. തന്റെയും അമ്മയുടെയും പേര് കളങ്കപ്പെടുത്തുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും സിദ്ദിഖ് ആരോപിച്ചു.

വ്യാജ പ്രചാരണത്തിന് വേണ്ടി ചിലര്‍ നടിയെ ഉപയോഗിച്ചു. ആരോപണമുന്നയിച്ച ശേഷം മാത്രമാണ് അവര്‍ക്ക് ശ്രദ്ധ ലഭിച്ചത്. നടിയുടെ ആരോപണത്തില്‍ ഡബ്ലിയു.സി.സിയും പ്രതികരിച്ചിട്ടില്ല. മലയാള സിനിമാ മേഖലക്കെതിരെ നടക്കുന്നത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു.
<BR>
TAGS : ACTOR SIDDIQUE | JUSTICE HEMA COMMITTEE
SUMMARY : A case was registered against Siddique for rape

Savre Digital

Recent Posts

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവഗുരുതരം

ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…

55 minutes ago

പലയിടത്തായി വേനൽമഴയും കനത്ത കാറ്റും; എറണാകുളത്ത് മരങ്ങൾ കടപുഴകിവീണു, വീടുകൾക്കും നാശനഷ്ടം

കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…

2 hours ago

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നെ കനത്ത ഭീഷണി; കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ തകർ‌ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,​എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…

2 hours ago

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലിലെ തൊലിയടർന്നതായി പരാതി; നഷ്ടപരിഹാരം വേണമെന്ന് യുവാവ്

കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…

2 hours ago

സുനില്‍ തോമസ് മണ്ണിലിന് സ്വീകരണം നല്‍കി

ബെംഗളൂരു: കേരള തദ്ദേശ തിരഞ്ഞെടുപ്പില്‍ പുനലൂര്‍ നഗരസഭയിലേ നെല്ലിപ്പള്ളി വാര്‍ഡില്‍ നിന്ന് വിജയിച്ച കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്…

3 hours ago

‘പാടാം നമുക്ക് പാടാം’; സംഗീതം പെയ്തിറങ്ങി കേരളസമാജം സംഗീത സന്ധ്യ

ബെംഗളൂരു: ബെംഗളൂരുവിലെ സംഗീത പ്രേമികള്‍ക്ക് അവസരമൊരുക്കി കേരളസമാജം സംഘടിപ്പിച്ച പാടാം നമുക്ക് പാടാം സംഗീത പരിപാടി ഹൃദ്യമായ അനുഭവമായി. ഇന്ദിരാ…

3 hours ago