കൊച്ചി: ഒരാഴ്ചയായി കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങി കിടക്കുന്ന പൂച്ചയെ രക്ഷിച്ചു. ഫയര്‍ഫോഴ്‌സ് സംഘവും ആനിമല്‍ റെസ്‌ക്യൂ സംഘവും ചേര്‍ന്നാണ് രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്. രാത്രി 11 മണിക്ക് മെട്രോ സർവീസ് അവസാനിച്ച ശേഷമാണ് പൂച്ചയെ രക്ഷിച്ചത്. രാത്രി 12 മണിയോടെ മെട്രോ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. പുലർച്ചെ 1.20നു പൂച്ചയെ രക്ഷപ്പെടുത്തി. പൂച്ചയെ അനിമല്‍ റെസ്‌ക്യു ആംബുലന്‍സില്‍ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ സുഭാഷ് എന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന പൂച്ചയാണ് കുടുങ്ങിയത്. മെട്രോയുടെ 385ാം പില്ലറിന്റെ സമീപത്താണ് പൂച്ച കുടുങ്ങിയത് എന്ന നിഗമനത്തില്‍ ഇവിടെയാണ് ആദ്യം പരിശോധന നടത്തിയത്. എന്നാല്‍ പൂച്ചയെ കണ്ടെത്താനായില്ല. ഇതോടെ രാത്രി 11.30ന് മെട്രോ സര്‍വീസുകള്‍ അവസാനിച്ച ശേഷം രക്ഷാ ദൗത്യം തുടരാമെന്ന് തീരുമാനിച്ചു. ഇതിനിടെ, പില്ലറിന് മുകളില്‍ തളര്‍ന്ന് ഒരു മൂലയില്‍ കിടക്കുന്ന പൂച്ചയുടെ ദൃശ്യം പുറത്തുവന്നതോടെ മൃഗസ്‌നേഹികള്‍ രംഗത്ത് വന്നു. രാത്രിവരെ കാത്തിരുന്നാല്‍ പൂച്ചയുടെ ജീവന്‍ അപകടത്തിലാകുമോ എന്ന ആശങ്കയെ തുടര്‍ന്ന് വീണ്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങി. വൈദ്യുതി ലൈനുകളിലൂടെയുള്ള പ്രവാഹം വിശ്ചേദിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ പൂച്ചയെ കണ്ടെത്താനാകാത്തതോടെ രക്ഷാപ്രവര്‍ത്തനം വീണ്ടും തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. മെട്രോ സര്‍വീസ് അവസാനിച്ചതിന് ശേഷമാണ് രാത്രി രക്ഷാ ദൗത്യം തുടര്‍ന്നത്.
SUMMARY: A cat stuck on the Kochi Metro bridge was rescued
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…