ഓപ്പറേഷൻ മ്യാവൂ; കൊച്ചി മെട്രോ പാലത്തിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു, ഫലം കണ്ടത് മണിക്കൂറുകൾ നീണ്ട ദൗത്യം,

കൊച്ചി: ഒരാഴ്ചയായി കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങി കിടക്കുന്ന പൂച്ചയെ രക്ഷിച്ചു. ഫയര്‍ഫോഴ്‌സ് സംഘവും ആനിമല്‍ റെസ്‌ക്യൂ സംഘവും ചേര്‍ന്നാണ് രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്. രാത്രി 11 മണിക്ക് മെട്രോ സർവീസ് അവസാനിച്ച ശേഷമാണ് പൂച്ചയെ രക്ഷിച്ചത്. രാത്രി 12 മണിയോടെ മെട്രോ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. പുലർച്ചെ 1.20നു പൂച്ചയെ രക്ഷപ്പെടുത്തി. പൂച്ചയെ അനിമല്‍ റെസ്‌ക്യു ആംബുലന്‍സില്‍ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ സുഭാഷ് എന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന പൂച്ചയാണ് കുടുങ്ങിയത്. മെട്രോയുടെ 385ാം പില്ലറിന്റെ സമീപത്താണ് പൂച്ച കുടുങ്ങിയത് എന്ന നിഗമനത്തില്‍ ഇവിടെയാണ് ആദ്യം പരിശോധന നടത്തിയത്. എന്നാല്‍ പൂച്ചയെ കണ്ടെത്താനായില്ല. ഇതോടെ രാത്രി 11.30ന് മെട്രോ സര്‍വീസുകള്‍ അവസാനിച്ച ശേഷം രക്ഷാ ദൗത്യം തുടരാമെന്ന് തീരുമാനിച്ചു. ഇതിനിടെ, പില്ലറിന് മുകളില്‍ തളര്‍ന്ന് ഒരു മൂലയില്‍ കിടക്കുന്ന പൂച്ചയുടെ ദൃശ്യം പുറത്തുവന്നതോടെ മൃഗസ്‌നേഹികള്‍ രംഗത്ത് വന്നു. രാത്രിവരെ കാത്തിരുന്നാല്‍ പൂച്ചയുടെ ജീവന്‍ അപകടത്തിലാകുമോ എന്ന ആശങ്കയെ തുടര്‍ന്ന് വീണ്ടും രക്ഷാപ്രവര്‍ത്തനം തുടങ്ങി. വൈദ്യുതി ലൈനുകളിലൂടെയുള്ള പ്രവാഹം വിശ്ചേദിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ പൂച്ചയെ കണ്ടെത്താനാകാത്തതോടെ രക്ഷാപ്രവര്‍ത്തനം വീണ്ടും തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. മെട്രോ സര്‍വീസ് അവസാനിച്ചതിന് ശേഷമാണ് രാത്രി രക്ഷാ ദൗത്യം തുടര്‍ന്നത്.
SUMMARY: A cat stuck on the Kochi Metro bridge was rescued

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറത്ത് എ. ദാമോദരൻ നമ്പൂതിരി

ശബരിമല: ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. എ....

നവരാത്രി ആഘോഷം; ശ്രീമുത്തപ്പന്‍ ഗുരു ഭഗവതി ബാലാലയത്തില്‍ ഗ്രന്ഥപൂജയും വാഹനപൂജയും 

ബെംഗളൂരു: നവരാത്രി പ്രമാണിച്ച് ശ്രീമുത്തപ്പന്‍ സേവ സമിതി ട്രസ്റ്റിന്റെ ശ്രീമുത്തപ്പന്‍ ഗുരു...

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിയന്ത്രണം വിട്ട ട്രക്ക് ഭക്തര്‍ക്കിടയിലേക്ക് ഇടിച്ചുകയറി; 12 പേര്‍ മരിച്ചു

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഭക്തർക്കിടയിലേക്ക് നിയന്ത്രണം...

മൈസൂരുവിന്റെ ആകാശത്ത് സൂര്യകിരൺ വിസ്മയം; 9 ഹോക്ക് എം.കെ 132 വിമാനങ്ങളുടെ പ്രകടനം ഇന്നും നാളെയുമായി നടക്കും

മൈസൂരു: മൈസൂരു ദസറ ആഘോഷങ്ങൾക്ക് ആകാശവിസ്മയം പകരാൻ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ...

മഹിളാകോൺഗ്രസ് കർണാടക അധ്യക്ഷ സൗമ്യാ റെഡ്ഡി രാജിവെച്ചു

ബെംഗളൂരു: കർണാടക മഹിളാ കോൺഗ്രസ് അധ്യക്ഷ സൗമ്യ റെഡ്ഡി റെഡ്ഡി രാജിവച്ചു....

വോട്ടർപട്ടിക പ്രത്യേക തീവ്ര പുനപരിശോധനയ്‌ക്കെതിരെ പ്രതിഷേധം; ബെംഗളൂരുവിൽ 50 പേരെ കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയ്‌ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ബെംഗളൂരുവിൽ ഐസ പ്രവർത്തകരെയും...

കന്റോൺമെന്റ് ഹൗസിന് പിന്നിൽ തീപ്പിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം. കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ...

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സ് മോചിതയായി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ നി​രോ​ധി​ത മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ...

Related Articles

Popular Categories