വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: അമേരിക്കയിലെ അറ്റ്ലാന്റയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മലയാളിയായ നവവരനടക്കം രണ്ടുപേർ മരിച്ചു. വധുവിന് പരുക്കേറ്റു. അമേരിക്കയിൽ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിൽ കെ.ടി. ജോർജിന്റെ മകൻ ഫിജി ജോർജിന്റെയും ഫേബയുടെയും മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. പരുക്കേറ്റ വധു തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടിൽ സാമിന്റെയും ഷീലയുടെയും മകൾ ജെസ്നി (25) ചികിത്സയിലാണ്. കോപ്റ്റർ പൈലറ്റാണ് ദുരന്തത്തിൽ മരിച്ച മറ്റൊരാൾ. മരിച്ച ഡേവ് ഫിജി ഡെൽറ്റ എയർലൈൻസ് പൈലറ്റാണ്.

നോര്‍ത്ത് ജോര്‍ജിയയില്‍ നടന്ന വിവാഹചടങ്ങിന് ശേഷം അറ്റ്‌ലാന്റയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. ഡോസണ്‍വില്ലിന് സമീപം വെള്ളിയാഴ്ച രാത്രി 10.30 ഓടെ ആണ് നവദമ്പതികള്‍ സഞ്ചരിച്ച റോബിന്‍സണ്‍ ആര്‍66 ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. പൈലറ്റ് ഉള്‍പ്പെടെ മൂന്നുപേരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ദുര്‍ഘടമായ പ്രദേശത്ത് ഹെലികോപ്ടര്‍ തകര്‍ന്നുവീണത് രക്ഷാപ്രവര്‍ത്തനത്തിനും വെല്ലുവിളി സൃഷ്ടിച്ചു. പരുക്കേറ്റ ഭാര്യ ജെസ്‌നി സുഖം പ്രാപിച്ചുവരുന്നു.
SUMMARY: A helicopter crashed while returning from a wedding, killing a Malayali newlywed.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിഎല്‍എം സാമ്പത്തിക തട്ടിപ്പ്: ആര്‍. പ്രേംകുമാറിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപക ചെയര്‍മാന്‍ ആര്‍ പ്രേംകുമാര്‍...

ഒരു ദിവസം നാല് വിഷയങ്ങൾ; സ്കൂള്‍ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്....

വിദ്യാര്‍ഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ നടപടിക്കെതിരെ കാലടി വൈസ് ചാൻസിലര്‍ അപ്പീല്‍ ഫയല്‍ ചെയ്തു

കൊച്ചി: വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച്‌ പ്രത്യേക പരീക്ഷ നടത്താനുള്ള ഹൈകോടതി ഉത്തരവിനെതിരെ...

സേനയില്‍ ചേരാൻ അവസരം; യുപിഎസ്‌സി എൻഡിഎ 1, എൻഎ 2027 പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

ഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നാഷണല്‍ ഡിഫൻസ് അക്കാദമി 1,...

ലോഡ്ജിന്റെ മൂന്നാം നിലയിലെ ജനലിലൂടെ കാമുകിയെ തള്ളിയിട്ട് കൊലപ്പെടുത്തി: ബെംഗളൂരുവില്‍ യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയുടെ കൊലപാതകത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. യുവതിയെ ലോഡ്ജിന് മുകളില്‍...

പാലക്കാട് ക്ലാസ്സ്‌ മുറിയില്‍ ഒമ്പതാം ക്ലാസുകാരന് വെടിയേറ്റു; വെടിവച്ചത് സഹപാഠി

പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസ് റൂമില്‍ വെച്ച്‌ സഹപാഠിയുടെ വെടിയേറ്റു....

കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍

തൃശൂർ: തൃശൂരിൽ കമിതാക്കളെ ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി....

റാസൽഖൈമയിൽ വൻ അപകടം; ബസും ട്രക്കും കൂട്ടിയിടിച്ച് 11 മരണം

റാസൽഖൈമ:; യുഎഇയിലെ റാസൽഖൈമ എമിറേറ്റിൽ യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വൻ...

Related Articles

Popular Categories