പത്തനംതിട്ട: തിരുവല്ല പെരുംതുരുത്തിയിൽ കാർ വാഷിംഗ് സെൻ്ററിൽ അഗ്നിബാധ. സ്ഥാപനവും മൂന്ന് കാറുകളും കത്തി നശിച്ചു. കാർത്തിക കാർ വാഷിംഗ് സെൻററിൽ ആണ് അഗ്നിബാധ ഉണ്ടായത്. ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നു എത്തിയ മൂന്ന് അഗ്നിശമനസേന യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
എസ്.എൻ.ഡി.പി തിരുവല്ല താലൂക്ക് യൂണിയൻ മുൻ പ്രസിഡന്‍റ് കരിപ്പക്കുഴി സുകുമാരന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കാർത്തിക കാർ വാഷിങ് സെന്‍ററിനോട് ചേർന്ന് ഇടുക്കി സ്വദേശി ദീപക്, അടൂർ സ്വദേശി ജ്യോതിഷ് എന്നിവരുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കാർത്തിക കാർ വാഷിങ് സെന്‍ററിൽ ആണ് അഗ്നിബാധ ഉണ്ടായത്.
ഒരു കാറും ഒരു ജീപ്പും പൂർണമായും കത്തി നശിച്ചു. സംഭവം കണ്ട സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നും എത്തിയ മൂന്ന് അഗ്നിശമനസേന യൂനിറ്റുകൾ ചേർന്ന് രണ്ട് മണിയോടെ തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിശമനസേന എത്തി നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്ന് സർവീസിനായി എത്തിച്ചേരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. ഏകദേശം 60 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉടമകൾ പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷൻ ആരാധനാലയത്തിന്‍റെ പിൻവശത്തെ വിറകുപുരയിലും വൻ അഗ്നിബാധ ഉണ്ടായിരുന്നു.
SUMMARY: A huge fire broke out in the car washing center; Vehicles were burnt
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…