Categories: KERALATOP NEWS

സരിന് പിന്തുണ; സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്മാറി എ.കെ. ഷാനിബ്

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും എ കെ ഷാനിബ് പിന്മാറി. സരിന് പിന്തുണയെന്ന് ഷാനിബ് വ്യക്തമാക്കി. കോണ്‍ഗ്രസ് വിമത സ്ഥാനാർഥിയായിരുന്നു എ കെ ഷാനിബ്. ഡോ പി സരിനുമായി എ കെ ഷാനിബ് കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പിന്മാറ്റം ഉണ്ടായത്. സരിനായി പ്രചാരണത്തിനിറങ്ങുമെന്നും എ കെ ഷാനിബ് അറിയിച്ചു.

അതേസമയം ഉപതിരഞ്ഞെടുപ്പില്‍ സ്വാതന്ത്രസ്ഥാനാർഥിയായി തന്നെ തുടരുമെന്ന് എ കെ ഷാനിബ് നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ പിന്മാറാൻ തീരുമാനിച്ചിട്ടില്ലെന്നും ഇന്ന് നാമനിർദ്ദേശ പത്രിക നല്‍കും. പി സരിൻ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നും ഷാനിബ് വ്യക്തമാക്കിയിരുന്നു.

TAGS : Ak SHANIB | P SARIN
SUMMARY : A.K. Shanib withdrew from candidacy

Savre Digital

Recent Posts

ട്യൂഷന് പോയ പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍…

13 minutes ago

വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ച 9 പേര്‍ക്കും അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി…

2 hours ago

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…

3 hours ago

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് ശ്വാസ തടസ്സവും ദേഹാസ്വാസ്ഥ്യവും; ഒരാള്‍ മരിച്ചു

കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…

4 hours ago

എയര്‍ഇന്ത്യ പൈലറ്റിന്റെ ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; ഇന്ത്യയിലേക്ക് തിരിച്ചയച്ച്‌ യുഎസ്

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…

4 hours ago

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…

5 hours ago