ന്യൂഡല്ഹി: നികുതി പരിഷ്കാര നടപടികളുമായി മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റ്. ആദായ നികുതിഘടന പരിഷ്കരിച്ചു. മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവര്ക്ക് ഇനി നികുതിയില്ല. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75000 രൂപയായി ഉയർത്തി. നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയാൽ ഇനി ശിക്ഷാ നടപടികളും ഉണ്ടാകില്ലെന്നും ധനമന്ത്രി നിര്മല സീതാരാമന് അറിയിച്ചു. ബജറ്റ് അവതരണ വേളയിലായിരുന്നു പ്രഖ്യാപനം.
വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ വരെയാണെങ്കിൽ നികുതിയില്ല.മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് നികുതി. ഏഴ് ലക്ഷം മുതൽ പത്ത് ലക്ഷം വരെ പത്ത് ശതമാനവും, പത്ത് മുതൽ പന്ത്രണ്ട് ലക്ഷം വരെ 15 ശതമാനവും, പന്ത്രണ്ട് മുതൽ പതിനഞ്ച് ലക്ഷം വരെ 20 ശതമാനവും നികുതിയടക്കണം. വാർഷിക വരുമാനം പതിനഞ്ച് ലക്ഷത്തിന് മുകളിലാണെങ്കിൽ 30 ശതമാനമാണ് ടാക്സ്.
പുതിയ നികുതി വ്യവസ്ഥയിൽ തൊഴിലാളികൾക്ക് ആദായനികുതിയിൽ 17,500 രൂപ വരെ ലാഭിക്കാമെന്ന് സീതാരാമൻ പറഞ്ഞു. പരിഷ്കാരങ്ങളുടെ ഫലമായി പ്രതിവര്ഷം ഏകദേശം 7,000 കോടി രൂപയുടെ വരുമാനം നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
<br>
TAGS : UNION BUDJET 2024
SUMMARY : A major change in the income tax structure; No tax up to Rs.3 lakh
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില് 19കാരന് കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്…
ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 40 ഓളം കുടുംബങ്ങൾ…
ന്യൂഡൽഹി: നവംബർ 10 ന് ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. ലുക്മാൻ (50),…
ബെംഗളൂരു: ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില് വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്സ് യൂട്ടിലിറ്റി മാനേജ്മെന്റ് എന്നിവ സംയുക്തമായി…
ഡല്ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എം സ്വരാജിന്റെ അപ്പീല് പിൻവലിച്ചു. കെ ബാബുവിൻ്റെ വിജയം…