ആദായ നികുതി ഘടനയിൽ വമ്പൻ മാറ്റം; മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല

ന്യൂഡല്‍ഹി: നികുതി പരിഷ്കാര നടപടികളുമായി മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. ആദായ നികുതിഘടന പരിഷ്‌കരിച്ചു. മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവര്‍ക്ക് ഇനി നികുതിയില്ല. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75000 രൂപയായി ഉയർത്തി. നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയാൽ ഇനി ശിക്ഷാ നടപടികളും ഉണ്ടാകില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ബജറ്റ് അവതരണ വേളയിലായിരുന്നു പ്രഖ്യാപനം.

വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ വരെയാണെങ്കിൽ നികുതിയില്ല.മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് നികുതി. ഏഴ് ലക്ഷം മുതൽ പത്ത് ലക്ഷം വരെ പത്ത് ശതമാനവും, പത്ത് മുതൽ പന്ത്രണ്ട് ലക്ഷം വരെ 15 ശതമാനവും, പന്ത്രണ്ട് മുതൽ പതിനഞ്ച് ലക്ഷം വരെ 20 ശതമാനവും നികുതിയടക്കണം. വാർഷിക വരുമാനം പതിനഞ്ച് ലക്ഷത്തിന് മുകളിലാണെങ്കിൽ 30 ശതമാനമാണ് ടാക്സ്.

പുതിയ നികുതി വ്യവസ്ഥയിൽ തൊഴിലാളികൾക്ക് ആദായനികുതിയിൽ 17,500 രൂപ വരെ ലാഭിക്കാമെന്ന് സീതാരാമൻ പറഞ്ഞു. പരിഷ്‌കാരങ്ങളുടെ ഫലമായി പ്രതിവര്‍ഷം ഏകദേശം 7,000 കോടി രൂപയുടെ വരുമാനം നഷ്ടമുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.
<br>
TAGS : UNION BUDJET 2024
SUMMARY : A major change in the income tax structure; No tax up to Rs.3 lakh

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇനി ദര്‍ശനത്തിന് കാത്തുനി‌ല്‍ക്കണ്ട: ഗുരുവായൂരില്‍ ഓണ്‍ലൈൻ ബുക്കിംഗ് ആരംഭിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഭക്തർക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കാതെ ദർശനം നടത്താം....

കേരളസമാജം നെലമംഗല പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം നെലമംഗല എല്ലാ വര്‍ഷവും നടത്തിവരുന്ന നിര്‍ധനരായ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള...

ഉദ്യാന നഗരിയിൽ പൊലിയുന്ന യുവത്വങ്ങൾ

ബെംഗളൂരുവിൽ വർഷങ്ങളായി ജീവിക്കുകയും പഠനത്തിനും തൊഴിൽ തേടിയും എത്തുന്ന മലയാളി യുവാക്കളുടെ...

സമരം അവസാനിപ്പിച്ച്‌ ‘പാറ്റ’കള്‍; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു

ഡല്‍ഹി: കോക്രോച്ച്‌ ജനതാ പാർട്ടിയുടെ (സിജെപി) എല്ലാ ആവശ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്ര...

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

കാൻബറ: ഓസ്ട്രേലിയയിലെ മാർട്ടിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. അങ്കമാലി സ്വദേശിനി...

വിവിധ രാജ്യങ്ങളുടെ പുരാതനവും, അമൂല്യവുമായ 1,499 നാണയങ്ങൾ; ലോക റെക്കോർഡ് സ്വന്തമാക്കി ബെംഗളൂരു മലയാളി 

ബെംഗളൂരു: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പുരാതനവും അപൂർവവുമായ അമൂല്യ...

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

കൊല്ലം: കുളത്തൂപ്പുഴയില്‍ മരിച്ച അമ്മയുടെ മൃതദേഹം നാലു ദിവസം വീട്ടിനുള്ളില്‍ സൂക്ഷിച്ച്‌...

കണ്ഠര് ബ്രഹ്മദത്തൻ ശബരിമലയുടെ പുതിയ തന്ത്രി

പത്തനംതിട്ട: ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ ദേവസ്വം ബോർഡ് തിരഞ്ഞെടുത്തു. കണ്ഠര്...

Related Articles

Popular Categories