കൊച്ചി: ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂര്‍ സ്വദേശി അലഹബാദില്‍ സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (58) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞയാഴ്ച്ചയാണ് ഉണ്ണിക്കൃഷ്ണന്‍ അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ഹിമാലയം സന്ദര്‍ശനത്തിനായി പുറപ്പെടാനിരിക്കുകയായിരുന്നു. അതിനിടയിലാണ് സൂര്യാഘാതമേറ്റ് മരിച്ചത്.
കപ്പല്‍ ജീവനക്കാരനായിരുന്നു ഉണ്ണിക്കൃഷ്ണന്‍. റിട്ടയര്‍മെന്റിന് ശേഷം ക്ഷേത്രങ്ങളില്‍ സഹായിയായി പോയിരുന്നു. തീര്‍ത്ഥാടക സംഘത്തിനൊപ്പം പോവുന്നതായിരുന്നു ശീലം. മാസങ്ങളായി പല സ്ഥലങ്ങളിലേക്ക് പോയിവന്നിരുന്നു. അതിനിടയില്‍ ഇന്നലെയാണ് ദാരുണമായ സംഭവമുണ്ടായത്. മൃതദേഹം ഇപ്പോള്‍ അലഹബാദ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പെരുമ്പാവൂരിലേക്ക് എത്തിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുന്നു. നിലവില്‍ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 5 ജില്ലകളില്‍ യെല്ലോ…
ബെംഗളൂരു: വടകര കാര്‍ത്തികപ്പള്ളി സ്വദേശി കെ.വി. ദാമോദരൻ നമ്പ്യാർ (87) ബെംഗളൂരുവില്‍ അന്തരിച്ചു. ആർമി ബേസ് വർക്ക്‌ഷോപ്പിൽ ഓഫീസ് സൂപ്രണ്ടായിരുന്നു.…
ബെംഗളൂരു: കേരളസമാജം നെലമംഗല നടത്തുന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളുടെ പ്രവേശനോത്സവം 'അക്ഷരപ്പുലരി' നാളെ വൈകിട്ട് 3 മണി…
കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ് ആരിക്കാടി സ്വദേശി മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്.…
കണ്ണൂർ: തെരുവ് നായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. കൂത്തുപറമ്പ് കാര്യാട്ട്പുറം സ്വദേശി വൈഷ്ണവ്(23) ആണ് മരിച്ചത്.…
തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നിർദേശം നല്‍കി…