മലപ്പുറം: കൊണ്ടോട്ടി തുറക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തിനശിച്ചു. കൊണ്ടോട്ടി എയർപോർട്ട് ജങ്ഷനു സമീപം കൊളത്തൂരില്‍ വെച്ചാണ് ബസ്സിന് തീപ്പിടിച്ചത്.
മുൻഭാഗത്ത് നിന്നും ചെറിയ രീതിയില്‍ തീ കത്തിയതിനെ തുടർന്ന് ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തുകയും പെട്ടെന്ന് യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിയതിനാല്‍ ആർക്കും പരുക്കോ ആളപായമോ ഉണ്ടാകാതെ രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
SUMMARY: A moving bus caught fire and burned to death