Categories: NATIONALTOP NEWS

ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണു, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ നാലുനിലക്കെട്ടിടം തകര്‍ന്നുവീണു. ബുരാരിയിലെ ഓസ്‌കർ പബ്ലിക് സ്‌കൂളിന് സമീപമുള്ള കൗശിക് എൻക്ലേവിൽ ഇന്നലെ വൈകുന്നേരം 6.30ഓടെയാണ് സംഭവം. ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രണ്ട് കുട്ടികൾ ഉൾപ്പെടെ 10 പേരെ രക്ഷപെടുത്തി. 15ഓളംആളുകൾ ഇനിയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.

#WATCH | Several fire tenders and Ambulances reach Delhi's Burari area where a building collapsed. Several people are feared trapped.

Details awaited. pic.twitter.com/YjiaYn4y3t
— ANI (@ANI) January 27, 2025

കെട്ടിടത്തിന്റെ ബലഹീനതയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവം നടന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ജോലി ചെയ്തിരുന്നതായി നോർത്ത് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജ ബന്തിയ അറിയിച്ചു. ഒമ്പതോളം അ​ഗ്നിശമന സേന യൂണിറ്റ് രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിയോടെയാണ് കെട്ടിടം തകർന്നു വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിർമാണത്തിലുളള അപാകതയാണ് അപകടത്തിന് കാരണം’, ഡൽഹി ഫയർ സർവീസ് ചീഫ് അതുൽ ഖാർ​ഗ് പറഞ്ഞു.

അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ എക്സിൽ കുറിച്ചു. ബുരാരി എംഎൽഎ സഞ്ജീവ് ഝാ പാർട്ടി പ്രവർത്തകരോട് ബുരാരിയിലേക്ക് രക്ഷപ്രവർത്തനത്തിന് പോവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

TAGS : DELHI |  BUILDING COLLAPSE,
SUMMARY : A multi-storied building collapsed in Delhi, many people are suspected to be trapped

Savre Digital

Recent Posts

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

50 minutes ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

1 hour ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

2 hours ago

അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക്  മാറ്റി

കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…

3 hours ago

ഷാൻ വധക്കേസ്; ആര്‍എസ്‌എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…

3 hours ago

കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം

കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…

4 hours ago