LATEST NEWS

യെല്ലോ ലൈനില്‍ ആറാമത്തെ ട്രെയിൻ സെറ്റ് കൂടി എത്തി, യാത്രാ ഇടവേള കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) നിർമ്മിച്ച ട്രെയിന്‍ രണ്ടാഴ്ചത്തെ റോഡ് യാത്ര പൂർത്തിയാക്കിയാണ് ബെംഗളൂരുവിൽ എത്തിച്ചേര്‍ന്നത്. ഡിസംബറില്‍ തന്നെ പുതിയ ട്രെയിന്‍ ട്രാക്കില്‍ ഓടിതുടങ്ങുമെന്നാണ് സൂചന.

ആര്‍വി റോഡ്‌ മുതല്‍ ബൊമ്മസാന്ദ്രവരെയുള്ള 19 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ പാതയില്‍ നിലവില്‍ 5 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. 15 മിനിറ്റ് ഇടവേളകളിലാണ് ഇപ്പോഴുള്ള സർവീസ് നടത്തുന്നുണ്ട്. ആറാമത്തെ ട്രെയിൻ വരുന്നതോടെ കാത്തിരിപ്പ് സമയം 15 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയും.

ഡിസംബർ അവസാനത്തോടെയും ജനുവരി മാസത്തോടെയും ടിറ്റാഗഡിൽ നിന്ന് ബെംഗളൂരുവിലേക്ക് യെല്ലോ ലൈനിൽ രണ്ട് ട്രെയിനുകൾ കൂടി എത്തുമെന്നാണ് സൂചന. ഇവ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ പർപ്പിൾ, ഗ്രീൻ മെട്രോ ലൈനുകൾ പോലെ, യെല്ലോ ലൈനിൽ ഓരോ 5 മിനിറ്റ് ഇടവേളകളില്‍ ട്രെയിൻ സർവീസ് ലഭ്യമാകും.
SUMMARY: A new train set has arrived on the Yellow Line, reducing travel time

NEWS DESK

Recent Posts

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫും, ഡ്രൈവറും എസ്‌ഐടി കസ്റ്റഡിയില്‍

പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പി​ടി​കൂ​ടാ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പോ​ലീ​സ്. രാ​ഹു​ലി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ​യും…

40 minutes ago

ബോംബ് ഭീഷണി; ഷാര്‍ജ – ഹൈദരാബാദ് ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിലേക്കാണ് വിമാനം വിഴിതിരിച്ചുവിട്ടത്. മദീനയില്‍…

1 hour ago

ചെങ്കടലിലെ കപ്പല്‍ ആക്രമണം: യെമന്‍ തടഞ്ഞുവച്ച മലയാളി അനില്‍കുമാര്‍ രവീന്ദ്രനെ മോചിപ്പിച്ചു

ആലപ്പുഴ: ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തില്‍ തകർന്ന ചരക്ക് കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം യെമനില്‍ തടവിലായിരുന്ന ആലപ്പുഴ കായംകുളം…

2 hours ago

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂര്‍ ജാമ്യമില്ല

കൊച്ചി: ബലാല്‍സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. അശാസ്ത്രീയ ഗര്‍ഭഛിത്രം നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍…

3 hours ago

കോട്ടയം റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം

കോട്ടയം: റെയില്‍വേ കാൻ്റീനില്‍ തീപിടുത്തം. അതിവേഗം തീയണച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി. പാചകത്തിനിടെ ചട്ടിയിലെ എണ്ണയില്‍ നിന്നും തീ ആളിപ്പടർന്നതാണ്…

3 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കി. എ ഐസിസിയുടെ അനുമതി…

5 hours ago