LATEST NEWS

ഓടിക്കൊണ്ടിരുന്ന മാരുതി വാൻ തീപിടിച്ചു കത്തിനശിച്ചു

കോട്ടയം: കോട്ടയം പെരുവ ഇലഞ്ഞി റോഡില്‍ ഓടിക്കൊണ്ടിരുന്ന മാരുതി വാൻ തീപിടിച്ചു കത്തിനശിച്ചു. പെരുമ്പടവം സ്വദേശി കിഴക്കേപറമ്പില്‍ മോഹന്‍ദാസിന്റെ വാഹനമാണു കത്തി നശിച്ചത്. പെരുവ ഇലഞ്ഞി റോഡില്‍ മറ്റപ്പള്ളിക്കുന്നു വാട്ടര്‍ ടാങ്കിനു സമീപമാണ് അപകടം. വാഹനം പൂര്‍ണമായും കത്തി നശിച്ചു.

തീ പിടിക്കുന്നതു കണ്ടു വാഹനം ഓടിച്ചിരുന്ന മോഹന്റെ മകന്‍ വണ്ടി നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. മകന് കൈക്ക് ചെറിയ പൊള്ളല്‍ ഉണ്ടായിട്ടുണ്ട്. പലഹാരം ഉണ്ടാക്കി കടകളില്‍ വിതരണം ചെയ്യാന്‍ ഉപയോഗിച്ചിരുന്നതാണു വാഹനം. പലഹാരം ഉണ്ടാക്കുന്നതിനു വേണ്ടി അരി പൊടിച്ചുകൊണ്ടു വരുന്ന വഴിയാണു കത്തി നശിച്ചത്. കടത്തുരുത്തിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണച്ചു.

SUMMARY: A running Maruti van caught fire and was gutted

NEWS BUREAU

Recent Posts

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…

2 minutes ago

വീണ്ടും വെടിക്കെട്ടപകടം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്ക നിര്‍മ്മാണശാലയ്‌ക്ക് തീപിടിച്ചു; രണ്ട് മരണം

കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…

24 minutes ago

കൊ​ടും ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി മ​ഴ വ​രു​ന്നു; നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴസാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇന്ന് മുതൽ അടുത്ത നാല് ദിവസങ്ങളിൽ…

33 minutes ago

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി അക്രമം: പത്തനംതിട്ടയില്‍ പ്രസംഗം തടസ്സപ്പെടുത്തി

പത്തനംതിട്ട: കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക്കള്‍. പത്തനംതിട്ടയില്‍ നെല്ലിക്കല്‍ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡ് ദാന ചടങ്ങനിടയിലാണ്…

2 hours ago

കൊല്ലത്ത് വയോധികന്‍ കൃഷിയിടത്തില്‍ മരിച്ച നിലയില്‍; സൂര്യാതപമെന്ന് സംശയം

കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയില്‍ ബേബി ഫിലിപ്പ് ( 85 )…

2 hours ago

തൃശൂരില്‍ യുവതിയും യുവാവും മരിച്ച നിലയില്‍

തൃശൂർ: മാളയില്‍ യുവതിയെയും യുവാവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മില്‍ന…

3 hours ago