ബെംഗളൂരു: മൈസൂരു സരഗൂർ താലൂക്കിൽ ഭീതിവിതച്ച നരഭോജി കടുവ പിടിയിലായി. ചൊവ്വാഴ്ച പുലർച്ചെ മുള്ളൂർ പഞ്ചായത്തിൽനിന്ന് പിടികൂടിയത്. 10 വയസ്സുള്ള കടുവയും മൂന്ന് കുഞ്ഞുങ്ങളെയുമാണ് പിടിയിലായത്. ഒക്ടോബർ 26-ന് മുള്ളൂര്‍ ബനെഗേരെയില്‍ കർഷകനായ രാജശേഖറിനെ (65) കടിച്ചുകൊന്ന കടുവയെയാണ് വനംവകുപ്പ് ദിവസങ്ങളായുള്ള പിടികൂടിയത്.
കർഷകനെ കൊന്നതിനുശേഷവും കുറച്ചുദിവസങ്ങളായി കടുവ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. രണ്ട് കന്നുകാലികളെയും കൊന്നിരുന്നു. തുടർന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എസ്. പ്രഭാകറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ദൗത്യത്തിലൂടെയാണ് കടുവയെ പിടികൂടിയത്. കടുവകളെ ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ഒരു മാസത്തിനിടെ ബന്ദിപ്പുർ വന മേഖലയില്‍ മൂന്ന് പേരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
SUMMARY: A tiger was caught in Mysore’s Saragur taluk













