ഉത്തർപ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചുകള്‍ വേർപെട്ടു. ചന്ദൗലിയില്‍ നന്ദൻ കാനൻ എക്സ്പ്രസിലായിരുന്നു അപകടം സംഭവിച്ചത്. കപ്ലിങ് തകരാറിലായതിനാലാണ് ട്രെയിൻ രണ്ടായി വേർപെട്ടത് എന്നാണ് റെയില്‍വേ നല്കുന്ന വിശദീകരണം.
ട്രെയിൻ പണ്ഡിറ്റ് ദീൻ ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷനു സമീപത്ത് എത്തിയപ്പോഴായിരുന്നു കോച്ചുകള്‍ വേർപെട്ടത്. സ്റ്റേഷനിലേക്ക് അടുക്കുന്നതിനാല്‍ ട്രെയിനിന്റെ വേഗത കുറവായിരുന്നു. ട്രെയിനിന്റെ എസ്4, എസ്5 കോച്ചുകളെ ബന്ധിപ്പിക്കുന്ന കപ്ലിങ്ങാണ് വേർപെട്ടത്.
പുരിയില്‍ നിന്നു ന്യൂഡല്‍ഹിയിലേക്കു പോകുകയായിരുന്ന ട്രെയിൻ മൂന്നു മണിക്കൂറിലധികം വൈകിയാണ് ഓടിക്കൊണ്ടിരുരുന്നത്. വേർപെട്ട കോച്ചുകളില്‍നിന്നു യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റിയ ശേഷം ബോഗികള്‍ പണ്ഡിറ്റ് ദീൻ ദയാല്‍ ഉപാധ്യായ സ്റ്റേഷനില്‍ എത്തിച്ചു. നാലു മണിക്കൂറിലധികം എടുത്താണ് തകരാർ പരിഹരിച്ചത്.
TAGS : LATEST NEWS
SUMMARY : A train running in Uttar Pradesh splits into two
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. പ്രിൻസിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില്‍ പോലീസ് പരിശോധന…
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…
തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…
ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ് ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…