ഓടിക്കൊണ്ടിരുന്ന ട്രെയിൻ രണ്ടായി വേര്‍പെട്ടു; ഒഴിവായത് വൻ ദുരന്തം

ഉത്തർപ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചുകള്‍ വേർപെട്ടു. ചന്ദൗലിയില്‍ നന്ദൻ കാനൻ എക്സ്‌പ്രസിലായിരുന്നു അപകടം സംഭവിച്ചത്. കപ്ലിങ് തകരാറിലായതിനാലാണ് ട്രെയിൻ രണ്ടായി വേർപെട്ടത് എന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

ട്രെയിൻ പണ്ഡിറ്റ് ദീൻ ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷനു സമീപത്ത് എത്തിയപ്പോഴായിരുന്നു കോച്ചുകള്‍ വേർപെട്ടത്. സ്റ്റേഷനിലേക്ക് അടുക്കുന്നതിനാല്‍ ട്രെയിനിന്റെ വേഗത കുറവായിരുന്നു. ട്രെയിനിന്റെ എസ്4, എസ്5 കോച്ചുകളെ ബന്ധിപ്പിക്കുന്ന കപ്ലിങ്ങാണ് വേർപെട്ടത്.

പുരിയില്‍ നിന്നു ന്യൂഡല്‍ഹിയിലേക്കു പോകുകയായിരുന്ന ട്രെയിൻ മൂന്നു മണിക്കൂറിലധികം വൈകിയാണ് ഓടിക്കൊണ്ടിരുരുന്നത്. വേർപെട്ട കോച്ചുകളില്‍നിന്നു യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റിയ ശേഷം ബോഗികള്‍ പണ്ഡിറ്റ് ദീൻ ദയാല്‍ ഉപാധ്യായ സ്റ്റേഷനില്‍ എത്തിച്ചു. നാലു മണിക്കൂറിലധികം എടുത്താണ് തകരാർ പരിഹരിച്ചത്.

TAGS : LATEST NEWS
SUMMARY : A train running in Uttar Pradesh splits into two

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും...

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഇനി വേഗത്തിലെത്താം; വരുന്നു, 127 കിലോമീറ്റര്‍ റെയില്‍ പാത

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം...

എംഎംഎ മീലാദ് സംഗമം സമാപിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളായി നടത്തിവന്ന മീലാദ് സംഗമങ്ങൾ...

‘ഇരുപതില്‍ കണ്ടുമുട്ടി, മുപ്പതില്‍ വിവാഹിതരായി’; അഹാനയും നിമിഷ് രവിയും വിവാഹിതരായി

തിരുവനന്തപുരം: നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ അഹാന കൃഷ്ണയും കാമറാമാന്‍ നിമിഷ്...

കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദ് അന്തരിച്ചു

കൊച്ചി: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്...

വൈദ്യുതി പ്രതിസന്ധിയില്‍ കേരളത്തിന് ഹിമാചലിന്റെ സഹായം: 250 മെഗാവാട്ട് വൈദ്യുതി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് കെ സി വേണുഗോപാല്‍ എം...

സിജെപി സമരത്തിനിടെ ആക്രമണം: തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകൻ സ്വതന്ത്ര ഭരദ്വാജിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: സിജെപി (CJP) സമരത്തിനിടെ വിദ്യാർഥിനിയുടെ പിതാവിനെ ക്രൂരമായി മർദിച്ചെന്ന കേസില്‍...

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

കോട്ടയം: നാടൻ മത്സ്യബന്ധന രീതികളെക്കുറിച്ചുള്ള വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ തംബുരു (36)യെ...

Related Articles

Popular Categories