ബെംഗളൂരു:കർണാടകയിലെ തുമകുരു ജില്ലയിൽ മേലുദ്യോഗസ്ഥന്റെ പീഡനത്തെത്തുടർന്ന് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥൻ ഓഫിസിനുള്ളിൽ തൂങ്ങിമരിച്ചു. പാവഗഡ സാമൂഹികക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായ മല്ലികാർജുൻ ആണ് മരിച്ചത്. വിരമിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെയാണ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന്റെ പൂർണ ഉത്തരവാദി ജില്ല ഡയറക്ടറായ കൃഷ്ണപ്പയാണെന്ന് ആത്മഹത്യക്ക് മുമ്പ് സഹപ്രവർത്തകർക്ക് അയച്ച വിഡിയോയിൽ മല്ലികാർജുൻ ആരോപിച്ചു.
കൃഷ്ണപ്പ തന്നെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും നിയമവും ദൈവവും അയാള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും മല്ലികാര്‍ജുന്‍ വീഡിയോയില്‍ പറഞ്ഞു. ‘എന്‍റെ അമ്മയെയും ഭാര്യയെയും സഹായിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അവര്‍ എന്നെ അത്രത്തോളം സ്നേഹിക്കുന്നു. എന്നാല്‍ എനിക്കതിന് കഴിഞ്ഞില്ല. എന്‍റെ മരണശേഷം കൃഷ്ണപ്പയുടെ കുടുംബത്തോട് പ്രതികാരം ചെയ്യരുത്. അവര്‍ ഇതില്‍ നിരപരാധികളാണ്’, മല്ലികാര്‍ജുന്‍ വീഡിയോയില്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകുന്നേരമാണ് പാവഗഡയിലെ അപ്പ ബന്ദെ ഓഫീസിനുള്ളില്‍ മല്ലികാര്‍ജുനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
അതേസമയം ആരോപണങ്ങള്‍ കൃഷ്ണപ്പ നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ പാവഗഡ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
SUMMARY: A week before his retirement, a government official committed suicide
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിക്കുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ. പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലാണ് മഴ ലഭിച്ചത്. കോഴിക്കോട് മുക്കം, താമരശേരി,…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗം വാര്‍ഷിക കുടുംബസംഗമം 'വിമാനപുര പൂരം 2026' മെയ് 3 ന്…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരായ വിദ്യര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ലാപ്‌ടോപ്പുകളുടെ…
ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പും, രക്തദാന ക്യാമ്പും, ഹൂഡി ഗവണ്‍മെന്റ് സ്‌കൂളില്‍…
ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ് റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം…
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. മെയ്…