LATEST NEWS

എൽപിജി പ്രതിസന്ധി; ബെംഗളൂരുവില്‍ വീട്ടില്‍ നിന്ന് യുവാക്കള്‍ ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ബെംഗളുരു: എൽപിജി പ്രതിസന്ധിക്കിടെ ബെംഗളൂരുവില്‍ വീട്ടില്‍ നിന്ന് രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബേഗുര്‍ ആർസി ലേയൗട്ടിലെ വിശ്വപ്രിയ അപ്പാർട്ട്മെൻ്റിലാണ് മോഷണം നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കൾ രണ്ട് സിലിണ്ടറുകളുമായി സ്കൂട്ടറിൽ കടന്നുകളയുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ്  പുറത്തുവന്നത്. .

മോഷ്ടാക്കളിൽ ഒരാൾ ഗേറ്റിന് പുറത്ത് കാത്തുനിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒപ്പമുള്ളയാൾ റെസിഡൻസിന്റെ മുറ്റത്ത് കയറി രണ്ട് പാചകവാതക ഗ്യാസ് സിലിണ്ടറുകൾ എടുത്തുകൊണ്ട് വരികയും ടൂവീലറിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു.

സംഭവത്തില്‍ ബേഗൂർ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
SUMMARY: LPG crisis; Youths steal cylinders from homes in Bengaluru

NEWS DESK

Recent Posts

കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കൊ​ച്ചി: ക​വ​ർ​ച്ച കേ​സ് പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ക​ട​വ​ന്ത്ര പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കാ​ൻ…

30 minutes ago

ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ എത്തിയ രണ്ട് യുവാക്കളില്‍ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…

41 minutes ago

കൂറ് മാറിയ എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി എഎപി

ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…

1 hour ago

ചൂടിന് ആശ്വാസമായി പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ വേനല്‍മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിക്കുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ.  പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലാണ് മഴ ലഭിച്ചത്. കോഴിക്കോട് മുക്കം, താമരശേരി,…

1 hour ago

കെഎന്‍എസ്എസ് വിമാനപുര കരയോഗം കുടുംബസംഗമം

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗം വാര്‍ഷിക കുടുംബസംഗമം 'വിമാനപുര പൂരം 2026' മെയ് 3 ന്…

2 hours ago

കേരളസമാജം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരായ വിദ്യര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ലാപ്‌ടോപ്പുകളുടെ…

2 hours ago