ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന കൊല്ലം സ്വദേശി ശ്രീറാമിന് ഗുരുതര പരുക്കേറ്റു. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയാണ് സംഭവം. മെട്രോ പില്ലർ നമ്പർ 189ൽ ബൈക്ക് നിയന്ത്രണംവിട്ട് വന്നിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നത് ബിലാൽ ആയിരുന്നു. അപകടം നടന്ന ഉടൻ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിലാലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബിലാലിനും അനന്ദുവിനും തലയ്‌ക്കാണ് പരുക്കേറ്റത്. അനന്തുവിന്റെ പരുക്ക് കാര്യമായുള്ളതാണെന്നാണ് വിവരം. അപകടമുണ്ടായ സമയം അധികം ട്രാഫിക് ഇല്ലാതിരുന്നതിനാൽ നിയന്ത്രണം വിട്ട് ബൈക്ക് ഇടിച്ചത് തന്നെയാകാമെന്നാണ് ലഭിക്കുന്ന വിവരം.
SUMMARY: A young man died tragically after his bike hit a metro pillar; one person was seriously injured.














